App Logo

No.1 PSC Learning App

1M+ Downloads
ഒരേ തന്മാത്രവാക്യമുള്ളതും വ്യത്യസ്ത ഭൗതിക - രാസ ഗുണങ്ങളോട് കൂടിയതും ആയ സംയുക്തങ്ങൾ ആണ് :

Aഐസോമെർ

Bഐസോടോപ്

Cഐസോബാർ

Dഐസോടോൺ

Answer:

A. ഐസോമെർ

Read Explanation:

  • ഐസോമെർ - ഒരേ തന്മാത്രാ വാക്യമുള്ളതും വ്യത്യസ്ത ഭൌതിക രാസ ഗുണങ്ങളോടു കൂടിയതുമായ സംയുക്തങ്ങൾ 

  • ചെയിൻ ഐസോമെർ  -  ഒരേ തന്മാത്രാ വാക്യമുള്ളതും എന്നാൽ ചെയിൻ ഘടനയിൽ വ്യത്യസ്തത പുലർത്തുന്നതുമായ സംയുക്തങ്ങൾ 

  • ഫങ്ഷണൽ ഐസോമെർ  - സംയുക്തങ്ങളുടെ തന്മാത്രാ വാക്യങ്ങൾ ഒന്നുതന്നെയാണെങ്കിലും അവയുടെ ഫങ്ഷണൽ ഗ്രൂപ്പുകൾ വ്യത്യസ്തമെങ്കിൽ അവ അറിയപ്പെടുന്നത് 

  • പൊസിഷൻ ഐസോമെർ  - ഒരേ തന്മാത്രാ വാക്യവും ഒരേ ഫങ്ഷണൽ ഗ്രൂപ്പുമുള്ള രണ്ട് സംയുക്തങ്ങളിൽ ഫങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തമാണെങ്കിൽ അവ അറിയപ്പെടുന്നത് 

Related Questions:

കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള ഹൈഡ്രോ കാർബണിനെ പൊതുവായി വിളിക്കുന്നത് ?
സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?
മൂന്ന് കാർബൺ (C3 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്