Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.

1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു

2. വാഗൺ ട്രാജഡി

3. മിന്റോമോർലി പരിഷ്കാരങ്ങൾ

4. ചൗരിചൗരാ സംഭവം

ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.

A1, 2, 3, 4

B2, 1, 4, 3

C2, 1, 3, 4

D3, 2,4,1

Answer:

D. 3, 2,4,1

Read Explanation:

ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909 

  • മിന്റോ മോർലി ഭരണ പരിഷ്‌കാരങ്ങൾ എന്നറിയപ്പെടുന്നു 
  • ആക്റ്റ് പാസായപ്പോൾ വൈസ്രോയി - മിന്റോ പ്രഭു  
  • ജോൺ മോർലി ആയിരുന്നു ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറി

പ്രധാന വ്യവസ്ഥകൾ 

  • സെൻട്രൽ, പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ അംഗസംഖ്യ വർധിപ്പിച്ചു.
  • വൈസ്രോയിയുടെയും ഗവർണറുടെയും എക്സി ക്യൂട്ടീവ് കൗൺസിലുകളിൽ ആദ്യമായി ഒരു ഇന്ത്യാക്കാരന് പ്രാതിനിധ്യം
  • പ്രത്യേക നിയോജക മണ്ഡലം (Separate Electorate) എന്ന ആശയം അംഗീകരിച്ചു കൊണ്ട് മുസ്ലീം വിഭാഗങ്ങൾക്ക് സാമുദായിക പ്രാതിനിധ്യം നൽകുന്ന സമ്പ്രദായം കൊണ്ടുവന്നു

വാഗൺ ട്രാജഡി

  • 1921-ലെ മലബാർ കലാപത്തെ തുടർന്ന് നവംബർ 10-ന് സംഭവിച്ച തീവണ്ടി ദുരന്തം.
  • ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരവാഴ്ചയിൽ നടന്ന ഏറ്റവും ക്രൂരമായ സംഭവങ്ങളിൽ ഒന്നാണ് ‘വാഗൺ ട്രാജഡി’.
  • മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്.
  • പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികൾ പുറംലോകം കാണുന്നത് തടയാൻ ഈ ആശയം നടപ്പാക്കിയത്.
  • തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്
  • കോയമ്പത്തൂരിനടുത്ത് പോത്തന്നൂർ എന്ന സ്ഥലത്ത് വച്ച് വാഗൺ തുറന്നുനോക്കിയപ്പോൾ 90 പേരിൽ ഏകദേശം 67 പേർ ശ്വാസംമുട്ടി മരിച്ചിരുന്നു.(SCERT ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ വാഗൺട്രാജഡിയിൽ മരിച്ചവരുടെ എണ്ണം 72 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് )
  • വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പർ - MSMLV 1711
  • വാഗൺ ട്രാജഡി അന്വേഷിച്ച കമ്മീഷൻ - എ.ആർ. നേപ്പ് കമ്മീഷൻ
  • വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്.
  • വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് ഇത്.
  • "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വാഗൺ ദുരന്തത്തെ വിശേഷിപ്പിച്ച ചരിത്രകാരൻ - സുമിത്ത് സർക്കാർ

ചൗരിചൗരാ സംഭവം

  • ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ സത്യാഗ്രഹികൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം.
  • ജനങ്ങൾ പൊലീസ് സ്റ്റേഷനു തീ വയ്ക്കുകയും ഇരുപതിലധികം പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു.
  • ചൗരി ചൗരാ സംഭവം നടന്ന വർഷം 1922 ഫെബ്രുവരി 5
  • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം
  • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചത് - സുബാഷ് ചന്ദ്രബോസ്

ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു

  • ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് - 1931 മാർച്ച് 23
  • ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിന്  പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാനം - പഞ്ചാബ്
  • ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഇർവിൻ
  • ഭഗത് സിംഗിന്റെ സ്മാരകമായ "ഭഗത് സിംഗ് ചൌക്ക് ' സ്ഥിതി ചെയ്യുന്നത് - ലാഹോർ

Related Questions:

”ഇന്ന് വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും പഴി പറയേണ്ടത് നമ്മളെ തന്നെ ആണ് “. ഇത് ആരുടെ വാക്കുകളാണ്
Who was known as the 'Military minded modernist' ?
വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദ് രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്?
ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?