App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സാമൂഹ്യ പരിഷ്കർത്താക്കളെ പരിഗണിക്കുക.ഇവരിൽ ആരാണ് SNDP യോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. ശ്രീ നാരായണ ഗുരു
  2. Dr. പൽപു
  3. കുമാരനാശാൻ
  4. ടി. കെ. മാധവൻ

    A1 മാത്രം

    B4 മാത്രം

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

    • സാമൂഹ്യ പരിഷ്കർത്താവും, തത്ത്വചിന്തകനും, ആത്മീയ നേതാവുമായ ശ്രീനാരായണ ഗുരുവാണ്  സ്ഥാപിച്ചത്.
    • സ്ഥാപിതമായ ദിവസം - 1903 മെയ് 15 (1078 ഇടവം 2)
    • ആസ്ഥാനം - കൊല്ലം
    • മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
    • അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
    • എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
    • അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898

    • എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
    • എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
    • എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
    • ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു
    • സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്.
    • സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി
    • ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം : 1927

    Related Questions:

    പശ്ചിമോദയം പത്രത്തിന്റെ പത്രാധിപർ?
    പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര്?
    The first book printed in St.Joseph press was?
    ' പാപ്പൻ കുട്ടി ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
    CMI (Carmelets of Mary Immaculate) സഭ സ്ഥാപിച്ച വർഷം ?