Challenger App

No.1 PSC Learning App

1M+ Downloads

ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ

a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്. 

b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി . 

c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല. 

d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു. 

Aa,b,c

Ba,c,d

Ca,b,d

Db, d

Answer:

B. a,c,d

Read Explanation:

ജ്ഞാനപീഠം

  • ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമാണ് ജ്ഞാനപീഠം
  • ഭാരതത്തിലെ പരമോന്നത സാഹിത്യബഹുമതിയാണെങ്കിലും ജ്ഞാനപീഠം നൽകുന്നത് കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ അല്ല: പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്.
  • 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റ് രൂപീകരിച്ചത്.
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
  • ജ്ഞാനപീഠം പുരസ്‌കാരം ആരംഭിച്ചത് - 1965
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
  • ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ് - ജി.ശങ്കരക്കുറുപ്പ്
  • ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)
  • ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി
  • ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)
  • 23  ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത് 
  • എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്‌കാരം നൽകുന്നത് നിർത്തലാക്കി,തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982

ജ്ഞാനപീഠം നേടിയ മലയാളികൾ

  • ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
  • എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
  • തകഴി (1984) (കയർ)
  • എം.ടി.വാസുദേവൻ നായർ (1995)(സമഗ്ര സംഭാവന)
  • ഒ.എൻ.വി കുറുപ്പ് (2007)(സമഗ്ര സംഭാവന)
  • അക്കിത്തം (2019)(സമഗ്ര സംഭാവന)

Related Questions:

ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?

ജ്ഞാനപീഠ പുരസ്ക്കാരത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്‌താവന കണ്ടെത്തുക :

  1. ജി.ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ മലയാളിയാണ് തകഴി ശിവശങ്കരപിളള
  2. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ആദ്യവനിത ആശാപൂർണദേവിയാണ്
  3. ജ്ഞാനപീഠപുരസ്ക്കാരവും മൂർത്തിദേവി പുരസ്ക്കാരവും നേടിയ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി

    ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

    1. അക്കിത്തം അച്യുതൻ നമ്പൂതിരി
    2. എം. ടി. വാസുദേവൻ നായർ
    3. ഒ. എൻ. വി. കുറുപ്പ്
    4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
      ചുവടെ തന്നിരിക്കുന്ന കവികളിൽ ജ്ഞാനപീഠപുരസ്കാരം നേടിയവർ ആരെല്ലാം ? 1. ജി. ശങ്കരക്കുറുപ്പ് 2. വൈലോപ്പിള്ളി ശ്രീധരമേനോൻ 3. ഒ. എൻ. വി. കുറുപ്പ് 4. അക്കിത്തം അച്യുതൻ നമ്പൂതിരി
      2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?