1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:
- 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
- കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
- ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
- 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടിഷ് പാർലമെന്റ് ഏറ്റെടുത്തു
Aഒന്നും മൂന്നും
Bഇവയൊന്നുമല്ല
Cരണ്ടും നാലും
Dരണ്ട് മാത്രം
Answer:
C. രണ്ടും നാലും
Read Explanation:
1857 ലെ കലാപം
- 'ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമര'മെന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന 1857 ലെ കലാപം മീററ്റിലാണ് ആരംഭിച്ചത്
- മീററ്റിലെ ശിപാ യിമാരായിരുന്നു ഈ കലാപത്തിന് തുടക്കം കുറിച്ചത്
- അതിനാൽ ഇത് 'ശിപായി ലഹള' എന്ന് കൂടി അറിയപ്പെടുന്നു
കലാപത്തിൻ്റെ പ്രധാന കാരണങ്ങൾ:
കർഷകരുടെ ദുരിതങ്ങൾ
- ബ്രിട്ടീഷ്കാർക്ക് ഉയർന്ന നികുതി നിശ്ചിത തീയതിയിൽ പണമായി അടയ്ക്കാൻ കഴിയാതെ വന്ന കർഷകർക്ക് കൊള്ളപ്പലിശക്കാരിൽ നിന്നും പണം കടം വാങ്ങേണ്ടിവന്നു.
- കൃഷിയിടം പണയപ്പെടുത്തിയാണ് അവർ ഉയർന്ന പലിശയ്ക് കടംവാങ്ങിയത്
- കടവും പലിശയും അടയ്ക്കാൻ കഴിയാതെവന്ന കർഷകരുടെ ഭൂമി
കൊള്ളപ്പലിശക്കാർ കൈക്കലാക്കി. - കർഷകർ നേരിട്ട മറ്റൊരു പ്രശ്നം കൃഷിയുടെ വാണിജ്യവത്കരണം ആയിരുന്നു.
- കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ആവശ്യത്തിന് കൃഷി ചെയ്തിരുന്ന് കർഷകർക്ക് ബ്രിട്ടീഷ് ഭരണകാലത്ത് വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യേണ്ടി വന്നു.
- അവർ ഭക്ഷ്യ വിളകൾക്ക് പകരം നാണ്യ വിളകൾ കൃഷി ചെയ്തു.
കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
- ബ്രിട്ടീഷ് ഭരണക്കാലത്ത് അലുമിനിയം പാത്രങ്ങളുടെ ഇറക്കുമതിയോടെ മൺപാത്രനിർമാണം തകർച്ചയിലായി
- അസംസ്കൃതവസ്തുവായ തുകലിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി തുകൽപ്പണി ചെയ്തിരുന്നവരെയും പ്രതിസന്ധിയിലാക്കി
- ലോഹനിർമിതയന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായതോടെ മരപ്പണി ചെയ്തിരുന്നവരുടെ ഉപജീവനവും ബാധിക്കപ്പെട്ടു
ശിപായിമാരുടെ ദുരിതങ്ങൾ
- തുച്ഛമായ ശമ്പളവും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരിൽനിന്നു നേരിട്ട അവഹേളനവുമായിരുന്നു ശിപായിമാരുടെ അസംതൃപ്തിക്ക് കാരണം.
- സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിൻ്റെയും പന്നിയുടെയും കൊഴുപ്പാണ് ഉപയോഗിക്കുന്നതെന്ന പ്രചാരണം അവരെ പ്രകോപിപ്പിച്ചു.
- ഹിന്ദുക്കളും മുസ്ലിംകളുമായ സൈനികരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു ഇത്.
- പുതിയ തിരകൾ ഉപയോഗിക്കാൻ വിസമ്മതിച്ച ശിപായിമാരെ ബ്രിട്ടീഷ് മേധാവികൾ ശിക്ഷിച്ചു.
- ബംഗാളിലെ ബാരക്പുരിൽ മംഗൽപാണ്ഡെ എന്ന സൈനികൻ പുതിയ തിര ഉപയോഗിക്കാൻ നിർബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തു.
- തുടർന്ന് അറസ്റ്റിലായ മംഗൽപാണ്ഡെയെ വിചാരണ ചെയ്ത് തൂക്കിക്കൊന്നു.
രാജാക്കൻമാരുടെ പ്രശ്നങ്ങൾ
- ബ്രിട്ടീഷ് ഭരണം രാജാക്കന്മാരെയും പ്രതികൂലമായി ബാധിച്ചിരുന്നു.
- ദത്തവകാശനിരോധന നിയമത്തിനുപുറമെ ദുർഭരണക്കുറ്റം ആരോപിച്ചും ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി.
- ഇത് രാജാക്കന്മാരെ കലാപം നയിക്കാൻ പ്രേരിപ്പിച്ചു
1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :
- ജനറൽ ബഖ്ത് ഖാൻ : ഡൽഹി
- നാനാ സാഹിബ് : കാൺപൂർ
- ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
- ഖാൻ ബഹാദൂർ : ബറേലി
- കുൻവർ സിംഗ് : ബിഹാർ
- മൗലവി അഹമ്മദുല്ല : ഫൈസാബാദ്
- റാണി ലക്ഷ്മിഭായ് : ഝാൻസി
കലാപത്തിന്റെ ഫലം :
- ബ്രിട്ടീഷുകാരുടെ ശക്തമായ സൈനികബല ത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിഞ്ഞില്ല.
- കലാപത്തെ ബ്രിട്ടീഷു കാർ പൂർണമായും അടിച്ചമർത്തി.
- പരാജയപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് വിമുക്തമാകാനുള്ള ഇന്ത്യൻ ജനതയുടെ ആദ്യത്തെ മഹത്തായ സമരമായിരുന്നു അത്.
- 1857 ലെ കലാപം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിലും നയത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി.
- കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുത്തു.