App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?

Aഡൽഹി

Bകൊൽക്കത്ത

Cഅഹമദാബാദ്

Dമീററ്റ്

Answer:

D. മീററ്റ്

Read Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം 
  • ബ്രിട്ടീഷ് സൈന്യത്തിൽപ്പെട്ട ഇന്ത്യക്കാർ അറിയപ്പെട്ടിരുന്നത് - ശിപായികൾ 
  • 1857 ലെ കലാപത്തെ ബ്രിട്ടീഷുകാർ വിളിച്ചത് - ശിപായി ലഹള 
  • മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ ആദ്യ വെടിവെയ്പ്പ് നടന്ന സ്ഥലം - ബാരക്പൂർ  (പശ്ചിമബംഗാൾ )
  • ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മെയ് 10 മീററ്റിൽ (ഉത്തർപ്രദേശ് )
  • ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുക്കാനുണ്ടായ കാരണം - ഒന്നാം സ്വാതന്ത്ര്യസമരം
  • സമരത്തിനിടയായ കാരണങ്ങൾ 

    • സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ചത് 
    • തുഛമായ ശമ്പളം 
    • ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട അവഹേളനം 
    • 1857 ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യമുദ്ര - ചപ്പാത്തിയും ചുവന്ന താമരയും 
    • കലാപകാരികളുടെ പ്രധാന മുദ്രാവാക്യങ്ങൾ - സംഘടിക്കുക , ഉണരുക , വിദേശികളെ പുറത്താക്കുക 

    1857 ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ 

    • 1848 ലെ ദത്താവകാശ നിരോധന നിയമം 
    • 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 
    • 1854 ലെ പോസ്റ്റോഫീസ് നിയമം 
    • 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 
    • 1856 ലെ ജനറൽ സർവ്വീസ് എൻലിസ്റ്റ്മെന്റ് നിയമം 

Related Questions:

ഒന്നാം സ്വാതന്ത്രസമര സമയത്ത് ബഹാദൂർഷാ II കലാപം നയിച്ച സ്ഥലം ?
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് ?
കുറിച്യ കലാപത്തിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നു ?
മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?

1905-ലെ ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിൻറെ പ്രധാന രീതികളിൽ ഉൾപ്പെടാത്തവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?

  1. ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം
  2. ഇന്ത്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി
  3. തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം
  4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വിറ്റഴിക്കൽ