App Logo

No.1 PSC Learning App

1M+ Downloads

നേത്രരോഗങ്ങളും അവയുടെ അനുബന്ധ വസ്തുതകളും നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക

സിറോഫ്‌താൽമിയ കണ്ണിലെ ലെൻസ് അതാര്യമാകുന്നു
വർണാന്ധത വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം
തിമിരം കോൺകോശങ്ങളുടെ തകരാർ
ചെങ്കണ് കൺജങ്റ്റൈവയെ ബാധിക്കുന്ന അണുബാധ

AA-1, B-3, C-4, D-2

BA-2, B-1, C-3, D-4

CA-2, B-3, C-4, D-1

DA-2, B-3, C-1, D-4

Answer:

D. A-2, B-3, C-1, D-4

Read Explanation:

സിറോഫ്‌താൽമിയ (Xerophthalmia)

  • വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായിത്തീരുന്നു.
  • ഇത് സിറോഫ്താൽമിയ എന്ന അവസ്ഥയിലേക്കും തുടർന്ന് അന്ധതയിലേക്കും നയിക്കുന്നു

വർണാന്ധത

  • കോൺകോശങ്ങളുടെ തകരാറു മൂലം ചിലർക്ക് ചുവപ്പും പച്ചയും നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയില്ല.
  • ഈ രോഗാവസ്ഥയാണ് വർണാന്ധത. 
  • വർണ്ണാന്ധത ബാധിച്ച വ്യക്തിക്ക് തിരിച്ചറിയാൻ കഴിയുന്ന നിറം- നീല ( പ്രാഥമിക വർണ്ണങ്ങളിൽ)
  • വർണാന്ധത കണ്ടുപിടിച്ചത്- ജോൺ ഡാൾട്ടൺ
  • വർണാന്ധതയുടെ മറ്റൊരു പേര് -ഡാൾട്ടനിസം
  • വർണാന്ധത നിർണയിക്കാനുള്ള പരിശോധന-ഇഷിഹാര

തിമിരം (Cataract)

  • കണ്ണിലെ ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
  • ലെൻസ് മാറ്റിവ യ്ക്കൽ ശസ്ത്രക്രിയയാണ് ഇതിന് പരിഹാരം.

ചെങ്കണ്  (Conjunctivitis)

  • കൺജങ്റ്റൈവയെ ബാധിക്കുന്ന അണുബാധയാണ് ഇതിന് കാരണം.
  • ബാക്‌ടീരിയ, വൈറസ് തുടങ്ങിയവയാണ് രോഗകാരികൾ.
  • സ്‌പർശനത്തിലൂടെയും മറ്റുമാണ് ഈ രോഗം പകരുന്നത്. ശുചിത്വം പാലിക്കു ന്നതിലൂടെ ഒരു പരിധിവരെ ഈ രോഗത്തെ തടയാം

Related Questions:

കണ്ണുനീരിലെ ഏത് എൻസൈമാണ് രോഗാണുക്കളെ നശിപ്പിക്കുന്നത് ?
ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?
എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?
ആവേഗങ്ങൾ നേത്രനാഡിയിലൂടെ എവിടെ എത്തുമ്പോഴാണ് കാഴ്ച അനുഭവപ്പെടുന്നത് ?
പ്രകാശഗ്രാഹീകോശങ്ങളിൽ നിന്നുമുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന നേത്രഭാഗം ഏത് ?