Challenger App

No.1 PSC Learning App

1M+ Downloads
f സബ്ഷെല്ലിന് പരമാവധി എത്ര ഇലക്ട്രോണുകൾ ഉൾക്കൊള്ളുവാൻ കഴിയും?

A7

B10

C14

D20

Answer:

C. 14

Read Explanation:

  • അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ഏത് സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക്

  • പീരിയോഡിക് ടേബിളിലെ 1, 2 ഗ്രൂപ്പുകളിൽ ഉൾപ്പെട്ട മൂലകങ്ങളെ ട ബ്ലോക്കിലും, 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ളവയെ p ബ്ലോക്കിലും, 3 മുതൽ 12 വരെ ഗ്രൂപ്പുകളിലുള്ളവയെ d ബ്ലോക്കിലും ഉൾപ്പെടുത്തിയിരിക്കുന്നു.

  • f ബ്ലോക്കു മൂലകങ്ങളെ പീരിയോഡിക് ടേബിളിൽ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 


Related Questions:

ആധുനിക ആവർത്തനപ്പട്ടികയിൽ ഇലക്ട്രോണിക് കോൺഫിഗറേഷൻ 2, 8 ഉള്ള ഘടകം എവിടെ കണ്ടെത്തും?

ഒരാറ്റത്തിന്റെ അവസാന ഇലക്ട്രോൺ പൂരണം 3d സബ്ഷെല്ലിൽ നടന്നപ്പോൾ ആ സബ്ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 3d8 എന്ന് രേഖപ്പെടുത്തി. ഈ ആറ്റത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.

  1. ഈ ആറ്റത്തിന്റെ പൂർണ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 4s² 3d⁸ ആണ്.
  2. ഈ ആറ്റത്തിന്റെ അറ്റോമിക നമ്പർ 28 ആണ്.
  3. ഈ ആറ്റത്തിന്റെ ബ്ലോക്ക് d ആണ്.
  4. ഈ ആറ്റത്തിന്റെ പീരിയഡ് നമ്പർ 4 ആണ്.
  5. ഈ ആറ്റത്തിന്റെ ഗ്രൂപ്പ് നമ്പർ 10 ആണ്.

    f ബ്ലോക്ക് മൂലകങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. യൂറേനിയം (U), തോറിയം (Th), പ്ലൂട്ടോണിയം (Pu) എന്നിവ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
    2. f ബ്ലോക്ക് മൂലകങ്ങളിൽ പലതും പെട്രോളിയം വ്യവസായത്തിൽ ഉത്പ്രേരകങ്ങളായി ഉപയോഗിക്കുന്നു.
    3. ലാൻഥനോയിഡുകൾ പ്രധാനമായും റേഡിയോ ആക്ടീവ് സ്വഭാവം കാണിക്കുന്നു.
    4. ആക്റ്റിനോയിഡുകൾ കാന്തനിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
      'X' എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ ഒരു ഇലക്ട്രോൺ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പിരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു
      അന്തസംക്രമണ മൂലകങ്ങളുടെ പൊതുവായ ഓക്സീകരണാവസ്ഥ (Common Oxidation State) ഏതാണ്?