App Logo

No.1 PSC Learning App

1M+ Downloads

നീതി ആയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തി എഴുതുക

  1. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ, തന്ത്രങ്ങൾ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ വികസിപ്പിക്കുക
  2. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക
  3. സാമ്പത്തിക പുരോഗതിയിൽ നിന്ന് വേണ്ടത് പ്രയോജനം ലഭിക്കാത്ത സമൂഹത്തിലെ വിഭാഗങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുക

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    നീതി ആയോഗിന്റെ 10 പ്രഖ്യാപിത ലക്ഷ്യങ്ങൾ

    1.  സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സഹകരണ- ഫെഡറൽ മനോഭാവം വളർത്തുക

    2. ഗ്രാമങ്ങളിൽ അനുയോജ്യമായ പദ്ധതികൾ രൂപവത്കരിക്കുക. മേൽത്തട്ടിൽ വച്ച് കൂട്ടിച്ചേർക്കുക

    3. സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുക

    4. ദേശീയസുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തിയുള്ള സാമ്പത്തിക പരിപാടികൾ ആസൂത്രണം ചെയ്യുക

    5. നവീന ആശയങ്ങൾക്കു ക്രീയാത്മക പ്രോത്സാഹനം നൽകുക

    6. വിവിധ വിഷയങ്ങളിലെ ദേശീയ-അന്തർദേശീയ പങ്കാളിത്തം ഉറപ്പുവരുത്തുക

    7. അറിവ്, വിജ്ഞാനം, നവീന ആശയങ്ങൾ,  സംരംഭങ്ങൾ തുടങ്ങിയവയെ പിന്തുണയ്ക്കാൻ സ്ഥിരം സംവിധാനം രൂപവത്കരിക്കുക

    8. വ്യത്യസ്ത മേഖലകൾ തമ്മിലും വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി വേദിയൊരുക്കുക

    9. ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഗവേഷണ സംരംഭം ഒരുക്കുക

    10.  സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക  ഊന്നൽ നൽകുക

    Related Questions:

    ഇന്ത്യയിൽ പ്ലാനിങ് കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
    2. കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക
    3. പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
    4. പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക 
      നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?
      Which of the following is a Special Guest of NITI Aayog?
      Who is the Chairman of NITI Aayog?
      The chairman of NITI AAYOG is?