Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് A വിഭാഗത്തിന് യോജിച്ചവ B വിഭാഗത്തിൽ നിന്നും കണ്ടെത്തി ചുവടെ നല്കിയിരിക്കുന്ന കോഡുകളിൽ നിന്നും ഉത്തരം കണ്ടെത്തുക

വൈകുണ്ഡ സ്വാമികൾ ആത്മവിദ്യാസംഘം
അയ്യൻകാളി യോഗക്ഷേമസഭ
വാഗ്ഭടാനന്ദൻ സമത്വസമാജം
വി.ടി. ഭട്ടതിരിപ്പാട് സാധുജനപരിപാലനയോഗം

AA-3, B-4, C-1, D-2

BA-1, B-4, C-3, D-2

CA-4, B-3, C-2, D-1

DA-2, B-1, C-4, D-3

Answer:

A. A-3, B-4, C-1, D-2

Read Explanation:

സമത്വ സമാജം:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം 
  • സമത്വ സമാജം സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
  • സമത്വ സമാജം സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
  • സമത്വ സമാജം സ്ഥാപിച്ച വർഷം : 1836

സാധുജനപരിപാലനസംഘം (എസ് ജെ പി എസ്):

  • സാധുജന പരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ : അയ്യങ്കാളി
  • സ്ഥാപിതമായ വർഷം : 1907
  • സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തിന് അയ്യങ്കാളിക്ക് പ്രചോദനമേകിയത് സംഘടന : ശ്രീനാരായണ ധർമ്മ പരിപാലന യോഗം.
  • സാധുജന പരിപാലന സംഘം പുലയ മഹാസഭ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം : 1938
  • സാധുജനപരിപാലന സംഘം സമസ്ത തിരുവിതാംകൂർ പുലയ മഹാസഭയിൽ ലയിച്ച വർഷം : 1942
  • സമസ്ത തിരുവിതാംകൂർ പുലയ മഹാസഭ സ്ഥാപിച്ചത് : ടിടി കേശവൻ ശാസ്ത്രി.
  • എസ് ജെ പി എസ് ന്റെ മുഖപത്രം : സാധുജനപരിപാലിനി

യോഗക്ഷേമസഭ:

  • നമ്പൂതിരിസമുദായത്തിന്റെ  ഉന്നമനത്തിനായി രൂപം കൊണ്ട സംഘടന
  • സ്ഥാപിതമായ വർഷം 1908 ജനുവരി 31
  • സ്ഥാപിതമായ സ്ഥലം : ആലുവ 
  • ആദ്യ പ്രസിഡന്റ്റ് : ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്. 
  • യോഗക്ഷേമസഭയിലെ പ്രധാന അംഗമായിരുന്ന വ്യക്തി : വി ടി ഭട്ടതിരിപ്പാട്. 
  • യോഗക്ഷേമ സഭയെ “ആഢ്യൻ കൂലികളുടെ കഴുത കളി” എന്ന് പരാമർശിച്ചത് : വി ടി ഭട്ടതിരിപ്പാട്. 

യോഗക്ഷേമസഭയുടെ പ്രധാന ലക്ഷ്യങ്ങൾ: 

  • ബഹുഭാര്യത്വം നിരോധിക്കുക 
  • വിധവ വിവാഹ നടപ്പിലാക്കുക 
  • വൃദ്ധ വിവാഹം തടയുക
  • യോഗക്ഷേമസഭയുടെ ആപ്തവാക്യം : നമ്പൂതിരിയെ മനുഷ്യനാക്കുക
  • യോഗക്ഷേമ സഭയുടെ മുഖപത്രം : മംഗളോദയം

യോഗക്ഷേമസഭ പ്രസിദ്ധീകരിച്ച മാസികകൾ: 

  1. മംഗളോദയം 
  2. യോഗക്ഷേമം

ആത്മവിദ്യാ സംഘം:

  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു സ്ഥലം : മലബാർ
  • ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ. 
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • സ്വതന്ത്ര ചിന്താമണി എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ
  • ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം : പുന്നപ്ര (1932)

Related Questions:

Atmavidya Sangam was founded by:

Which of the following statements about Vagbhatananda is / are not correct?

  1. His real name was Vayaleri Kunhikannan
  2. He founded the Atmabodhodaya Sangham
  3. He was a disciple of Brahmananda Sivayogi
  4. He started a journal called Abhinava Keralam
    ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം :
    കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?
    'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?