App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക :

  1. മൂഷകവംശകാവ്യം : അതുലൻ
  2. തുഹ്ഫത്തുൽ മുജാഹിദീൻ : മക്തി തങ്ങൾ
  3. കേരളപ്പഴമ : ഹെർമൻ ഗുണ്ടർട്ട്
  4. കേരള സിംഹം : സി.വി രാമൻപിള്ള

    Aiii മാത്രം ശരി

    Bii, iii ശരി

    Cഎല്ലാം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    തുഹ്ഫതുൽ മുജാഹിദീൻ

    • സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച പ്രശസ്തമായ ഒരു സമര ചരിത്ര കൃതിയാണ് തുഹ്ഫതുൽ മുജാഹിദീൻ ഫി ബ‌അസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ. 
    • ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി അദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരൻ സമർപ്പിച്ചിട്ടുള്ളത്.
    • കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി ഇതിനെ കണക്കാക്കുന്നു.
    • കേരളത്തിലെ ഇസ്‌ലാമിൻറെ ആവിർഭാവവും ഹൈന്ദവ സമൂഹത്തിൻറെ ആചാരരീതികളും വിശ്വാസങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.
    • മലബാർ തീരത്ത് കോളനിവത്കരിക്കാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾക്കെതിരെ 1498 മുതൽ 1583 വരെ കോഴിക്കോട് സാമൂതിരിക്കൊപ്പം കുഞ്ഞാലി മരക്കാരുടെ നാവികസേന നടത്തിയ ചെറുത്തുനിൽപ്പ് പുസ്തകം വിവരിക്കുന്നു.
    • നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിൻെറ മഹത്ത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിൻെറ തുടക്കം, മൂന്നാം ഭാഗത്തിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തിൽ പോർചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത്.

    • പഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലകളുലിൽ ഒന്നാണ്  സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’.

     


    Related Questions:

    Who wrote the theme song of 'Run Kerala Run' in connection with National Games?
    കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയുടെ പേരെന്ത് ?
    എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?
    അന്താരാഷ്ട്ര പുസ്തകോത്സവം സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി ഏത് ?
    ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?