App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.

2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

D. 1ഉം 2ഉം തെറ്റ്

Read Explanation:

ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥ സ്വയംപ്രതിരോധ വൈകൃതം അഥവാ ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്നറിയപ്പെടുന്നു.ഏകദേശം എൺപതോളം സ്വയംപ്രതിരോധ വൈകൃതങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് അലർജി എന്നറിയപ്പെടുന്നത്.ചുറ്റുപാടിലെ ചില പദാർത്ഥങ്ങളോടോ അവസ്ഥയോടോ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിതപ്രതികരണം (ഹൈപ്പർസെൻസിറ്റിവിറ്റി) മൂലം ഉണ്ടാകുന്നതാണ് അലർജികൾ.


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ ആണ്.

2. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്

ശരിയായ പ്രസ്താവന ഏത് ?

1.നാഡീവ്യവസ്ഥയിൽ കാണപ്പെടുന്നതും ന്യൂറോണുകളല്ലാത്തതുമായ വിവിധതരം കോശങ്ങളുടെ ഒരു കൂട്ടമാണ് ഗ്ലിയൽ സെല്ലുകൾ.

2.നക്ഷത്ര ആകൃതി ഉള്ളതിനാൽ ആസ്ട്രോസൈറ്റുകൾ എന്നും ഇവ അറിയപ്പെടുന്നു.

A structure formed by groups of similar cells organized into loose sheets or bundles performing similar functions is called as?

ജന്തുലോകത്തെ ഏറ്റവും വലിയ കോശം ഏതാണ് ?

മെംബ്രേയ്‌ൻ ഇല്ലാത്ത കോശാംഗം ഏതാണ് ?