Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
  2. പെരിയാർ നദിക്ക് കുറുകെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണകെട്ടുകൾ ചേർന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവർത്തിക്കുന്നത്.
  3. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ പവർഹൗസ് മൂലമറ്റത്താണ്.

    Ai and ii

    Bii and iii

    Ci and iii

    Di, ii and iii (എല്ലാം ശരിയാണ്)

    Answer:

    D. i, ii and iii (എല്ലാം ശരിയാണ്)

    Read Explanation:

    • ഇടുക്കി ജലവൈദ്യുത പദ്ധതി കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്.

    • ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്: ഇടുക്കി (ആർച്ച് ഡാം), ചെറുതോണി (കോൺക്രീറ്റ് ഗ്രാവിറ്റി ഡാം), കുളമാവ് (മേസണറി ഡാം).

    • ഇടുക്കി അണക്കെട്ട് പെരിയാർ നദിക്ക് കുറുകെ കുറവൻമലയ്ക്കും കുറത്തിമലയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

    • ഈ പദ്ധതിയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂലമറ്റം പവർഹൗസ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ നിലയങ്ങളിൽ ഒന്നാണ്.

    • 1976-ൽ ഈ പദ്ധതി കമ്മീഷൻ ചെയ്തു. കാനഡയുടെ സഹായത്തോടെയാണ് ഇത് നിർമ്മിച്ചത്.


    Related Questions:

    മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

    1. പള്ളിവാസൽ, ചെങ്കുളം
    2. പെരിങ്ങൽക്കുത്ത്, പന്നിയാർ
    3. ശബരിഗിരി, ഷോളയാർ
    4. കല്ലട, മണിയാർ
      മലബാറിലെ ആദ്യത്തെ ഡീസൽ വൈദ്യുതി നിലയം ?

      താഴെ തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടേയും അവയുമായി ബന്ധപ്പെട്ട നദികളുടേയും പട്ടികയിൽ ശരിയായത് ?

      i) നേരിയമംഗലം ജലവൈദ്യുത പദ്ധതി - ചാലക്കുടിപുഴ

      ii) കുറ്റ്യാടി ജല വൈദ്യുത പദ്ധതി - കുറ്റ്യാടി നദി

      iii ) ശബരിഗിരി ജലവൈദ്യുത പദ്ധതി - പമ്പാനദി

      കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത് പേരിലറിയപ്പെടുന്നു?
      കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം ?