App Logo

No.1 PSC Learning App

1M+ Downloads

വർണാന്ധതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ചുവപ്പും പച്ചയും നിറങ്ങൾ വേർതിരിച്ചറിയാൻ രോഗിക്ക് കഴിയില്ല.
  2. വർണ്ണാന്ധത ബാധിച്ച വ്യക്തിക്ക് തിരിച്ചറിയാൻ കഴിയുന്ന പ്രാഥമിക നിറം നീലയാണ്
  3. ഡാൾട്ടനിസം എന്നും അറിയപ്പെടുന്നു

    Aii മാത്രം

    Bi, ii എന്നിവ

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    വർണാന്ധത

    • കോൺകോശങ്ങ ളുടെ തകരാറു മൂലം ചിലർക്ക് ചുവപ്പും പച്ചയും നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയില്ല.
    • ഈ രോഗാവസ്ഥയാണ് വർണാന്ധത. 
    • വർണ്ണാന്ധത ബാധിച്ച വ്യക്തിക്ക് തിരിച്ചറിയാൻ കഴിയുന്ന നിറം- നീല ( പ്രാഥമിക വർണ്ണങ്ങളിൽ)
    • വർണാന്ധത കണ്ടുപിടിച്ചത്- ജോൺ ഡാൾട്ടൺ
    • വർണാന്ധതയുടെ മറ്റൊരു പേര് -ഡാൾട്ടനിസം
    • വർണാന്ധത നിർണയിക്കാനുള്ള പരിശോധന-ഇഷിഹാര

    Related Questions:

    താഴെ പറയുന്നവയിൽ ചെവിയുടെ അസ്ഥി ശൃംഖലയില്‍ പെടാത്ത ഭാഗമേത് ?
    കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളിയുടെ പേര് ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ഒരു വസ്തുവിന്റെ രണ്ട് ദിശയില്‍ നിന്നുള്ള പ്രതിബിംബങ്ങളാണ് ഓരോ കണ്ണിലും പതിക്കുന്നത്. ഈ രണ്ട് ദൃശ്യങ്ങളും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്നത്.

    2.കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ D യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ D ആവശ്യമാണ്.

    3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുവഴി കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ലേസര്‍ ശസ്ത്രക്രിയയിലൂടെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണം സാധാരണ ഗതിയിലാക്കാന്‍ കഴിയും. അതിനാല്‍ ഗ്ലോക്കോമ ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

    തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് നേത്രഭാഗമായ അന്ധബിന്ദുവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

    1. റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
    2. റെറ്റിനയിൽ നിന്ന് നേത്ര നാഡി ആരംഭിക്കുന്ന ഭാഗം.
    3. പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.

      ചുവടെ നല്‍കിയ പ്രസ്താവനകളില്‍ നിന്നും ശരിയായവ മാത്രം തിരഞ്ഞെടുത്തെഴുതുക.

      1.ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.

      2.ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളില്‍ പെരിലിംഫ് സ്ഥിതിചെയ്യുന്നു.

      3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.

      4.അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.