Challenger App

No.1 PSC Learning App

1M+ Downloads

ജ്ഞാനപീഠ പുരസ്ക്കാരത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്‌താവന കണ്ടെത്തുക :

  1. ജി.ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ മലയാളിയാണ് തകഴി ശിവശങ്കരപിളള
  2. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ആദ്യവനിത ആശാപൂർണദേവിയാണ്
  3. ജ്ഞാനപീഠപുരസ്ക്കാരവും മൂർത്തിദേവി പുരസ്ക്കാരവും നേടിയ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി

    Aഎല്ലാം തെറ്റ്

    B1, 3 തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    D. 1 മാത്രം തെറ്റ്

    Read Explanation:

    • ജി. ശങ്കരക്കുറുപ്പ്: 1965-ൽ 'ഓടക്കുഴൽ' എന്ന കൃതിയിലൂടെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ വ്യക്തിയാണ് ഇദ്ദേഹം.

    • രണ്ടാമത്തെ മലയാളി: ജി. ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠം നേടിയ രണ്ടാമത്തെ മലയാളി എസ്.കെ. പൊറ്റെക്കാട്ട് ആണ്. 1980-ൽ 'ഒരു ദേശത്തിന്റെ കഥ' എന്ന കൃതിക്കാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.

    • തകഴി ശിവശങ്കരപ്പിള്ള: ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ മലയാളിയാണ് തകഴി. 1984-ലാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.


    Related Questions:

    ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

    1. അക്കിത്തം അച്യുതൻ നമ്പൂതിരി
    2. എം. ടി. വാസുദേവൻ നായർ
    3. ഒ. എൻ. വി. കുറുപ്പ്
    4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
      ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :
      ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി.
      2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?
      ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?