Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നിലവിലെ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ യോജിക്കാത്തത് കണ്ടെത്തുക.

  1. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളുവാണ്
  2. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയാണ്
  3. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ്
  4. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവനാണ്-

    Aii, iii എന്നിവ

    Bഎല്ലാം

    Cii മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. ii മാത്രം

    Read Explanation:

    • പിണറായി വിജയൻ - മുഖ്യമന്ത്രി

    • ഒ.ആർ. കേളു - പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി

    • ഡോ. ആർ. ബിന്ദു - ഉന്നത വിദ്യാഭ്യാസം (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവ്വകലാശാലകൾ ഒഴികെ), സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, നാഷണൽ കേഡറ്റ് കോർപ്സ്, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP), സാമൂഹ്യ നീതി

    • സജി ചെറിയാൻ - ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ഗ്രന്ഥശാല കൗൺസിൽ, കേരള സംസ്ഥാന പുരാവസ്തു വകുപ്പ്

    • വി.എൻ. വാസവൻ - സഹകരണം, തുറമുഖം, ദേവസ്വം

    • അഡ്വ. കെ. രാജൻ - റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവനം

    • റോഷി അഗസ്റ്റിൻ - ജലവിഭവം, കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി, ഭൂഗർഭജലം, ജലവിതരണവും ശുചിത്വവും

    • കെ. കൃഷ്ണൻകുട്ടി - വൈദ്യുതി, അനെർട്ട്

    • എ.കെ. ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണം

    • രാമചന്ദ്രൻ കടന്നപ്പള്ളി - രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ്

    • കെ.ബി. ഗണേഷ് കുമാർ - റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം

    • വി. അബ്ദുറഹ്മാൻ - കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, ന്യൂനപക്ഷ ക്ഷേമം, തപാൽ, റെയിൽവേ

    • ജി.ആർ. അനിൽ - ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

    • കെ.എൻ. ബാലഗോപാൽ - ധനം, ദേശീയ സമ്പാദ്യം, സ്റ്റോർസ് പർച്ചേസ്, ജിഎസ്ടി, കാർഷിക ആദായ നികുതി, ട്രഷറികൾ, ലോട്ടറികൾ, സംസ്ഥാന ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റാമ്പും സ്റ്റാമ്പ് ഡ്യൂട്ടിയും

    • ജെ. ചിഞ്ചുറാണി - മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണ സംഘങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി

    • എം.ബി. രാജേഷ് - തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), എക്സൈസ്, ഗ്രാമവികസനം, ടൗൺ പ്ലാനിംഗ്, റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റികൾ, കില, പാർലമെന്ററികാര്യം

    • പി.എ. മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം

    • പി. പ്രസാദ് - കൃഷി, മണ്ണ് സർവേ & മണ്ണ് സംരക്ഷണം, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ

    • പി. രാജീവ് - നിയമം, വ്യവസായം (വ്യവസായ സഹകരണ സംഘങ്ങൾ ഉൾപ്പെടെ), വാണിജ്യം, ഖനനം & ഭൂമിശാസ്ത്രം, കൈത്തറി, ഖാദി & ഗ്രാമവ്യവസായം, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

    • വി. ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് & ബോയിലേഴ്സ്, മ്യൂസിയങ്ങൾ, പുരാവസ്തുശാസ്ത്രം, ആർക്കൈവ്സ്


    Related Questions:

    Kerala State recently decided to observe Dowry prohibition Day in :
    2025 ഒക്ടോബറിൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട Mpox ക്ലേഡ് 1 ബ്രെയിനിന്റെ ആദ്യ കേസ് ഇന്ത്യയിൽ എവിടെ നിന്നുള്ള യാത്രക്കാരനാണ്?
    ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ഒ.ആർ. കേളു കേരളാ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റു. താഴെ പറയുന്നവയിൽ ഏത് നിയോജകമണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്
    അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?
    കേരളത്തിലെ ഏത് തുറമുഖത്തിന്റെ നിർമാണ ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുള്ളത്.