Challenger App

No.1 PSC Learning App

1M+ Downloads
വചനതലത്തിൽ വ്യത്യസ്തത പുലർത്തുന്ന പദം കണ്ടെത്തുക.

Aവാദ്ധ്യാർ

Bവൈദ്യർ

Cസ്വാമികൾ

Dകുട്ടികൾ

Answer:

D. കുട്ടികൾ

Read Explanation:

  • പൂജക ബഹുവചനം - ബഹുമാനം കാണിക്കുന്നതിന് ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയം ചേർക്കുന്നതാണ് പൂജക ബഹുവചനം. ബഹുമാനം സൂചിപ്പിക്കുക എന്നതാണ് അതിൻ്റെ ലക്ഷ്യം.

    മാരാർ,ഗുരുക്കൾ, സ്വാമികൾ തുടങ്ങിയവയൊക്കെ പൂജക ബഹുവചനത്തിന് ഉദാഹരണങ്ങളാണ്

  • അലിംഗ ബഹുവചനം - സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനത്തിന് അലിംഗബഹുവചനം എന്നു പറയുന്നു

    കുട്ടികൾ അലിംഗ ബഹുവചനത്തിന് ഉദാഹരണമാണ്

    മടിയർ, ജനങ്ങൾ, അദ്ധ്യാപകർ ഇവയൊക്കെ അലിംഗ ബഹുവചനമാണ്


Related Questions:

പൂജക ബഹുവചനത്തിനു ഉദാഹരണം ?

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
വചനമേത് - ഗുരുക്കൾ :
താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?