App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍പെടാത്തത്‌ കണ്ടെത്തുക

Aഗ്രാമപഞ്ചായത്ത്‌

Bതാലൂക്ക്‌

Cജില്ലാ പഞ്ചായത്ത്‌

Dബ്ലോക്ക്‌ പഞ്ചായത്ത്‌

Answer:

B. താലൂക്ക്‌

Read Explanation:

  • താലൂക്ക് എന്നത്  ഭരണപരമായ ഒരു ഡിവിഷനാണ്. 
  • ഇത് ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ വരുന്നു.
  • തഹസീൽദാർ ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി, കൂടാതെ തഹസിൽദാർ താലൂക്കിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയാണ്.
  • സംസ്ഥാന റവന്യൂ വകുപ്പിന്റെ ഭാഗമായ കളക്ടറേറ്റുകൾക്ക് കീഴിലാണ് താലൂക്ക് കാര്യാലയങ്ങൾ വരുന്നത്.
  • ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം.
  • കേരളത്തിലെ 14 ജില്ലകളിലായി 78 താലൂക്കുകളാണുള്ളത്.

Related Questions:

സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?

പക്ഷപാതത്തിനെതിരായ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ബോധപൂർവ്വമോ അല്ലാതെയോ ഉള്ള പ്രവർത്തനപരമായ മുൻവിധിയാണ് പക്ഷപാതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
  2. ഏതെങ്കിലും ഒരു കേസിൽ ഒരു തീരുമാനത്തിൽ എത്തുന്നതിൽ ജഡ്ജിയെ തെറ്റായി സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾക്കെതിരെ പക്ഷപാതത്തിന് എതിരായ നിയമം വ്യവസ്ഥ ചെയ്യുന്നു.

    കാര്യനിർവ്വഹണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയമ നിർമ്മാണ സഭകൾ ഒരു നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നു.ഇത്തരത്തിൽ തയ്യാറാക്കിയ രൂപരേഖയെ ചലനാത്മകമാക്കുന്നത് കാര്യനിർവഹണ വിഭാഗം ആണ്.
    2. ഒരു നിയമത്തിന്റെ രൂപീകരണത്തിന് വേണ്ടി കാര്യനിർവഹണ വിഭാഗത്തിന് അധികാരം കൈമാറ്റം ചെയ്യുന്നത് അറിയപ്പെടുന്നത് ഡെലിഗേറ്റ് ലെജിസ്ലേഷൻ എന്നാണ്.
    3. കേന്ദ്ര സർക്കാരിന് ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഈ ആകിലെ വ്യവസ്ഥകൾ അനുസരിച്ച് ഉള്ള നിയമങ്ങൾ നിർമിക്കാനുള്ള അധികാരമുണ്ട്.
      പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾ ചേർന്ന് രൂപീകരിച്ച വകുപ്പ് ഏതാണ് ?

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. സ്വഭാവിക നീതി എന്നത് നീതി, ന്യായബോധം, സമത്വം എന്നിവയെ സൂചിപ്പിക്കുന്നു.
      2. ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധീകരിക്കുന്നത്.
      3. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ പ്രതിഫലിക്കുന്നു.
      4. സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 18,22 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.