Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

Aചമ്പാരൻ സത്യാഗ്രഹം

Bക്വിറ്റ് ഇന്ത്യാ സമരം

Cനിയമലംഘന സമരം

Dഖിലാഫത്ത് പ്രസ്ഥാനം

Answer:

B. ക്വിറ്റ് ഇന്ത്യാ സമരം

Read Explanation:

ക്വിറ്റ് ഇന്ത്യാ സമരം (1942)

  • ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം - ക്വിറ്റ് ഇന്ത്യാ സമരം
  • ക്വിറ്റ് - ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപ്രതം - ഹരിജൻ (ഗാന്ധിജിയുടെ) 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം - ബോംബെ സമ്മേളനം 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത് - ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച്
  • ക്വിറ്റ് - ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത് - ആഗസ്റ്റ് ക്രാന്തി മൈതാനം 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് - നെഹ്റു 
  • ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് - യൂസഫ് മെഹ്റലി 
  • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം - പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

ക്വിറ്റ് ഇന്ത്യ ദിനങ്ങൾ

  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് - 1942 ആഗസ്റ്റ് 8 
  • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം - 1942 ആഗസ്റ്റ് 9 
  • ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് - ആഗസ്റ്റ് 9

Related Questions:

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം ഏത് ?

ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

  1. ഖേദ സമരം
  2. മീററ്റ് സമരം
  3. ചമ്പാരൻ സമരം
  4. ഹോം റൂൾ സമരം
    ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏതാണ് ?
    ഗാന്ധിജി പ്രസിഡന്റായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം 1924ൽ ബൽഗാമിൽ നടന്നു. ബെൽഗാം ഏത് സംസ്ഥാനത്താണ് ?
    യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ആര്?