App Logo

No.1 PSC Learning App

1M+ Downloads
G.B.S.K യുടെ സ്ഥാപക :

Aമരിയ മോണ്ടിസ്സോറി

Bമാർഗറ്റ് മാക്മില്ലൻ

Cറേച്ചൽ മാക്മില്ലൻ

Dതാരാബായ് മോദക്

Answer:

D. താരാബായ് മോദക്

Read Explanation:

താരാഭായ് മോദക്  (1892-1973)

  • 1921-ൽ രാജ് കോട്ടിലെ ബാർട്ടൻ ഫീമെയിൽ കോളേജ് ഓഫ് എജ്യുക്കേഷന്റെ ആദ്യ ഇന്ത്യൻ പ്രിൻസിപ്പലായിരുന്നു.
  • മരിയ മോണ്ടിസോറിയുടെ രചനകളുടെ സ്വാധീനത്താൽ 1923-ൽ ജോലി രാജിവച്ച് ഭാവ് നഗറിലെ ഗിജുഭായ് ബധേക്കയുടെ സ്കൂളിൽ ചേർന്നു.
  • പ്രീപ്രൈമറി സ്കൂൾ തലത്തിലെ അധ്യാപന ട്രെയിനിംഗിനായി അവർ ഗിജുഭായ് ബധേക്കയുമായി ചേർന്ന് 1926ൽ നൂതൻ ബാല ശിക്ഷൺ സംഘ് (NBSS) സ്ഥാപിച്ചു 
  • ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് പാവപ്പെട്ടവർക്കും അധഃസ്ഥിതർക്കും തുല്യ അവകാശമുണ്ടെന്ന് താരാഭായി ശക്തമായി വിശ്വസിച്ചു.
  • ഉയർന്ന പഠനചിലവുകാരണം മോണ്ടിസോറിയുടെ രീതികൾ വ്യാപകമായി ഉപയോഗിക്കാനായില്ല.
  • ഇത് 'അംഗൻവാടി' എന്ന ആശയത്തിലേക് താരാഭായിയെ നയിച്ചു.
  • ആദിവാസി മേഖലയിലാണ് താരാഭായി തന്റെ സ്കൂൾ സ്ഥാപിച്ചത്.
  • അവരുടെ വൈജ്ഞാനിക കഴിവുകളും മോട്ടോർ കഴിവുകളും വികസിപ്പിക്കുന്നതിനായി അവരുടെ ദൈനംദിന ജീവിതവുമായി അടുത്ത ബന്ധമുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
  • കല്ല്, കളിമണ്ണ്, പൂക്കൾ ഇലകൾ, പച്ചക്കറികൾ, തുടങ്ങി പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് അവർ കുട്ടികൾക്ക് വേണ്ടി സാധനങ്ങൾ ഉണ്ടാക്കി.
  • കുട്ടികൾക്കും അവരുടെ അമ്മമാർക്കും ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് അവബോധം നൽകി.
  • താരാഭായിയുടെ സ്കൂളുകൾ വളരെ വിജയകരവും ജനപ്രിയവുമായിരുന്നു. ഈ മാതൃക സർക്കാർ സ്വീകരിക്കുകയും രാജ്യ വ്യാപകമായി ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ് മെന്റ് സർവീസസ്) നടപ്പിലാക്കുകയും ചെയ്തു.
  • ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ഷേമപദ്ധതികളിലൊന്നാണ് ഐസിഡിഎസ്
  • താരാഭായ് മോദക്കിനെ 1962ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു 
  • ഇന്ത്യൻ വിദ്യാഭ്യാസത്തിലെ “മോണ്ടി സോറി മദർ' എന്നറിയപ്പെട്ടിരുന്നത് - താരാഭായ് മോദക്

Related Questions:

പഠിതാവിൻ്റെ ശാരീരിക ചലനവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠന ശൈലിയാണ്
വിദ്യാഭ്യാസത്തിൻ്റെ ലക്‌ഷ്യം മനുഷ്യ മനസ്സിൻ്റെ സ്വാതന്ത്ര്യം ആണെന്ന് പ്രസ്താവിച്ചത് ?
One of the major barriers for successful inclusive education is:
What is the most important for a teacher?
താഴെ കൊടുത്തതിൽ പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസ ചിന്ത ഏതാണ് ?