Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളിൽ ഒന്നാണ് ഗ്ലൂക്കാഗോൺ. മറ്റൊന്ന് ഏത്?

Aഇൻസുലിൻ

Bമെലാടോണിൻ

Cതൈറോക്സിൻ

Dപാരാതോർമോൺ

Answer:

A. ഇൻസുലിൻ

Read Explanation:

  • പാൻ‌ക്രിയാസ് ഗ്രന്ഥിയിൽ (ആഗ്നേയഗ്രന്ഥി)നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോർമോൺ ആണ്‌ ഇൻസുലിൻ.
  • ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
  • ജന്തുക്കളിൽ കരളിലേയും പേശികളിലേയും കോശങ്ങളിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആയും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡുകളായും മാറ്റാൻ പ്രേരിപ്പിക്കുന്ന ഹോർമോൺ ഇൻസുലിനാണ്‌.
  • പ്രമേഹരോഗത്തെ പ്രതിരോധിക്കാൻ പൊതുവായി ഉപയോഗിച്ചു വരുന്ന ഇൻസുലിൻ, 51 അമിനോ ആസിഡുകൾ ചേർന്ന് ഉണ്ടാകുന്നൊരു പെപ്റ്റൈഡ് ഹോർമോൺ ആണ്‌.
  • ഐലെറ്റ്സ് ഓഫ് ലംഗർഹൻസിന്റെ പ്രവർത്തന തകറാറുമൂലം ഇൻസുലിൻ ഉദ്പാദനത്തിൽ തകരാർ സംഭവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നുണ്ടാകുന്ന ശാരീരക തകരാറാണ് പ്രമേഹം
  • ആഗ്നേയഗ്രന്ഥിയിലെ പാൻക്രിയാറ്റിക് അസിനി എന്ന കോശങ്ങൾക്കിടയിലായി  ഐലെറ്റ്സ് ഓഫ് ലംഗർഹൻസ് എന്ന കോശ സമൂഹമാണ് അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്നത്.

  •  

    ഇവ ഇൻസുലിൻ, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകളേ ഉദ്പാദിപ്പിക്കുന്നു.

  • ഗ്ലൂക്കാഗോൺ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.

  •  

     


Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും പരസ്പരവിരുദ്ധമായി പ്രവർത്തിക്കാത്ത ജോഡി കണ്ടെത്തുക :
A plant growth regulator which helps to achieve respiratory climatic during the ripening of fruit is:
What does insulin regulate?
അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത്

ലെപ്റ്റിൻ എന്ന ഹോർമോണിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

  1. ഈ ഹോർമോൺ പൊണ്ണത്തടിയുള്ള വ്യക്തികളിൽ ഉയർന്ന അളവിൽ കാണപ്പെടുന്നു, കൂടാതെ വിശപ്പ് നിയന്ത്രിക്കുന്നതിൽ ഇത് ഉൾപ്പെടുന്നു.
  2. ശരീരത്തിൽ എത്രമാത്രം കൊഴുപ്പ് സംഭരിക്കപ്പെടുന്നുവെന്ന് ഇത് തലച്ചോറിനോട് പറയുന്നു.
  3. ശരീരഭാരം കുറയ്ക്കുമ്പോൾ ലെപ്റ്റിന്റെ അളവ് കുറയുന്നത് തീവ്രമായ വിശപ്പിനും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നതിനും കാരണമാകുന്നു.