Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി, തെക്കേ ആഫ്രിക്കയിലെ കറുത്തവരെ രക്ഷിച്ചതെങ്ങനെ ?

താഴെ കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് 111 മുതൽ 115 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. ആഫ്രിക്കയിൽ തന്റെ നാട്ടുകാർ അനുഭവിക്കുന്ന കഷ്ടതകൾ കണ്ട് ഗാന്ധിജിയുടെ മനസ്സ് വല്ലാതെ വേദനിച്ചു. അതിനാൽ കേസ് കഴിഞ്ഞിട്ടും അവിടെത്തന്നെ താമസിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. “എന്റെ നാട്ടുകാരുടെ ദുഃഖം കണ്ടുകൊണ്ട് ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നതെങ്ങനെ ?'' എന്ന് അദ്ദേഹം ചിന്തിച്ചു വേദനിച്ചു. അതിനാൽ ആ മനുഷ്യസ്നേഹി അവർക്കിടയിൽ തന്നെ ജീവിച്ചു. അവരിലൊരാളായി അവരുടെ ദുരിതം പങ്കിട്ടു കൊണ്ടും അവർക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടും എതിർക്കാനും എതിർപ്പിനെ നേരിടാനും ഗാന്ധിജി അവരെ ശീലിപ്പിച്ചു. ഭീരുക്കളായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തോടും നീതിയോടും മമത കാട്ടാൻ അവരെ പഠിപ്പിച്ചു. അന്യായത്തെ നേരിടാൻ ഒരു പുതിയ സമര മാർഗ്ഗം അവർക്കു കാട്ടിക്കൊടുത്തു. അതുവരെ ആരും പ്രയോഗിച്ചിട്ടില്ലാത്ത സമര തന്ത്രം . അക്രമത്തെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നത് ഗുണമല്ല, ദോഷമാണ് ചെയ്യുന്നതെന്ന് ഗാന്ധിജി കാട്ടിക്കൊടുത്തു. ശത്രുവിനെ കീഴടക്കാനുള്ള ആയുധം ആത്മശക്തിയാണെന്നും ഇന്ത്യാക്കാരെ ധരിപ്പിച്ചു. സഹിക്കുക, വീണ്ടും സഹിക്കുക, പിന്നെയും സഹിക്കുക ഇതായിരുന്നു എതിരാളികളുടെ നേരെ ഗാന്ധിജി തെക്കെ ആഫ്രിക്കയിൽ പ്രയോഗിച്ച സമര തന്ത്രം. ഈ സമരത്തിന് അദ്ദേഹം ഒരു പുതിയ പേരും നൽകി, സത്യാഗ്രഹ സമരം. മുമ്പെങ്ങും കാണാത്ത ഈ പുതിയ സമര തന്ത്രം കാരണം ഗാന്ധിജി തെക്കെ ആഫ്രിക്കയിൽ ശ്രദ്ധിക്കപ്പെട്ടു. ആ രാജ്യത്തിന് അകത്തും പുറത്തും അദ്ദേഹം പെട്ടെന്ന് വിശ്രുതനായി. ആയുധം വയ്പിക്കാനോ അടിച്ചമർത്താനോ കഴിയാത്ത ഈ സമരമാർഗ്ഗമുപയോഗിച്ച് ഗാന്ധിജി കറുത്ത വർഗ്ഗക്കാരെ രക്ഷിച്ചു. അവരെ ദ്രോഹിക്കാൻ വെള്ളക്കാർ എഴുതിയുണ്ടാക്കിയ കരിനിയമങ്ങളത്രയും ഗാന്ധിജിയുടെ വൈശിഷ്ട്യത്തിനു മുന്നിൽ ഭരണാധികാരികൾക്ക് അടിയറ വയ്ക്കേണ്ടി വന്നു. പല നിയമങ്ങളും തിരുത്തിയെഴുതപ്പെട്ടു. അതോടെ ഗാന്ധിജി തെക്കേ ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്ക് ദൈവമായി മാറി.

Aആയുധം വയ്പിക്കാനോ അടിച്ചമർത്താനാ കഴിയാത്ത സമരമാർഗ്ഗം ഉപയോഗിച്ച്

Bനിരന്തരം എതിർത്തുകൊണ്ട്

Cപോലീസിന്റെ സഹായത്തോടെ

Dകരിനിയമങ്ങളുപയോഗിച്ച്

Answer:

A. ആയുധം വയ്പിക്കാനോ അടിച്ചമർത്താനാ കഴിയാത്ത സമരമാർഗ്ഗം ഉപയോഗിച്ച്

Read Explanation:

ഗാന്ധിജി, തെക്കേ ആഫ്രിക്കയിലെ കറുത്തവരെ രക്ഷിച്ചത് "സത്യാഗ്രഹം" എന്ന സമര മാർഗ്ഗം ഉപയോഗിച്ച് ആയിരുന്നു, ഇത് അയുധം ഉപയോഗിക്കാതെ, അക്രമം ഒഴിവാക്കി, ശാന്തി പ്രചാരിക്കുന്ന സമരം ആയിരുന്നു.

  1. "അയുധം വയ്പിക്കാനോ അടിച്ചമർത്താനോ":

    • ഗാന്ധിജി ശത്രുവിനെ അക്രമത്തിൽ മറുപടി നൽകുന്ന രീതിയിൽ തന്നെ പോരാടിയത് അല്ല. അയുധം ഉപയോഗിക്കുന്നതിനെ അസർഥം എന്ന് കരുതി.

    • അക്രമം ഉപയോഗിക്കുന്നത് ദോഷകരമായ വഴി എന്ന് അവർ എങ്കിൽ കാണുകയായിരുന്നു.

  2. "അയുധം ഇല്ലാതെ സമരം":

    • ഗാന്ധി "സത്യാഗ്രഹം" എന്ന സമര മാർഗ്ഗം ഉപയോഗിച്ച് കറുത്തവർഗ്ഗക്കാരെ പരിശോധന ചെയ്യാൻ തുടങ്ങിയിരുന്നു.

    • "സത്യാഗ്രഹം" എതിരാളികളുടെ **അക്രമത്തിന് മറുപടി നൽകുന്ന, എന്നാൽ നിരഹങ്കാരമായ, സഹിഷ്ണുതയും, പൂർണ്ണമായ നീതിയും അനുസരിക്കുന്ന മാർഗ്ഗമായിരുന്നു.

  3. "ശാന്തിപൂർണ്ണ സമരം":

    • ശാന്തി, സ്വയംസമ്മാനവും അരോഗ്യവും കറുത്തവർഗ്ഗക്കാർക്ക് ജീവിതത്തിൽ നടപ്പിലാക്കാൻ ഗാന്ധിജി പ്രചാരിച്ചത്.

    • "വളരെ കരുത്തുറ്റ സമരം" എന്ന നിലയിലും, കറുത്തവർഗ്ഗക്കാർക്ക് സാമൂഹ്യ അവകാശങ്ങളും അനുഭവങ്ങളെ പരിരക്ഷിക്കാൻ മനുഷ്യാ ഫലമായ വളരുന്ന പ്രശസ്തിയുമായി


Related Questions:

ക്ലാസിക്കുകളുടെ ഓരോ വായനയും പുനർ വായനയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?
അഭ്യാസം കൊണ്ട് ആനയെ എടുക്കാനേ കഴിയൂ. ആനയെ നിർമ്മിച്ചെടുക്കാൻ കഴിയില്ല എന്നതുകൊണ്ട് എന്തിന്റെ പ്രധാന്യത്തെയാണ് ലേഖകൻ സൂചിപ്പിക്കുന്നത് ?
ഭാഷകൊണ്ട് സാധ്യമായവയിൽ വച്ച് ഏറ്റവും ആഹ്ളാദകരമായ ഉക്തിയാണ് കവിത എന്ന് നിരീക്ഷിച്ചത് ആരാണ് ?
ക്ലാസിക്കുകളുടെ സവിശേഷതയായി ലേഖകൻ കരുതുന്നത് എന്താണ് ?
"ഇംഗ്ലീഷാവിഷ്ടമായ മലയാളം' എന്ന ഗ്രന്ഥം രചിച്ചതാര് ?