Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ എന്നീ ഭൂവിഭാഗങ്ങളെ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് 41 മുതൽ 45 വരെ ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. തമിഴകത്തിലെ പ്രാചീന ഭൂവിഭാഗങ്ങൾ കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ, പാല എന്നിവയാണ്. അവയെ അഞ്ചു തിണൈകൾ എന്നാണ് വിളിക്കുന്നത്. കുറിഞ്ചി മലകളും മുല്ലൈ ഉയർന്ന പുൽത്തകിടി പ്രദേശങ്ങളും മരുതം കൃഷി ചെയ്യുന്ന സമതല പ്രദേശവും നെയ്തൽ കടൽത്തീരവുമാണ്. പാലൈ തരിശായ, വരണ്ട, ഭൂഭാഗമാണ്. മറ്റു നാലു ഭൂഭാഗങ്ങളും പാലയായി മാറാം. തമിഴ് ഭൂവിഭജനം ഭൂപ്രകൃതിയുടെ പ്രത്യേകതകളനുസരിച്ചു മാത്രമല്ല, സമൂഹജീവിതവും പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധമാശ്രയിച്ചുമായിരുന്നു. കുറിഞ്ചി നിവാസികൾ വേടരാണ്; മുല്ലൈയിൽ ഇടയർ ജീവിക്കുന്നു; മരുതം കൃഷിക്കാരുടെ നാടാണ്; നെയ്തലിൽ മുക്കുവർ താമസിക്കുന്നു; പാലൈയിൽ മറവരും കൊള്ളക്കാരുമാണുള്ളത്.

Aസമതലങ്ങൾ

Bതീരദേശങ്ങൾ

Cതിണൈകൾ

Dമലകൾ

Answer:

C. തിണൈകൾ

Read Explanation:

കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ എന്നിവയെല്ലാം ചേർന്നുള്ള ഭൂവിഭാഗങ്ങളെ പൊതുവായി തിണൈകൾ എന്നാണ് അറിയപ്പെടുന്നത്. ഓരോന്നിനും അതിൻ്റേതായ പ്രത്യേകതകളുണ്ട്, പക്ഷേ ഇവയെല്ലാംകൂടി ഉൾപ്പെടുന്ന ഒരു വിഭാഗമാണ് തിണൈകൾ. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, "മാവ്" എന്നത് ഒരു "വൃക്ഷം" ആണ്, അതുപോലെ "കുറിഞ്ചി" എന്നത് ഒരു "തിണൈ" ആണ്. ഓരോ തിണൈക്കും അതിൻ്റേതായ ഭൂപ്രകൃതിയും ജീവിതരീതികളും ഉണ്ടായിരുന്നു.


Related Questions:

കുറിക്കു കൊള്ളുക എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
കഥകളെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?
തുർക്കിയിലെ കുർദ്ദുകളുടെ പോരാട്ടത്തിന്റെ പശ്ചത്തലത്തിൽ രചിക്കപ്പെട്ട സിൻ' എന്ന മലയാള നോവൽ എഴുതിയതാര് ?
ഡോ. പ്രദീപൻ പാമ്പിരികുന്ന് രചിച്ച "ഏകജീവിതാനശ്വരഗാനം' എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു ?
എഴുത്തുകാരന്റെ കാഴ്ചയിൽ പൂതപ്പാട്ട് യഥാർത്ഥത്തിൽ ആരുടെ കഥയാണ് ?