Challenger App

No.1 PSC Learning App

1M+ Downloads
പുലരിയെ വിശേഷിപ്പിക്കുന്നത് എങ്ങനെ ?

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ

Aമന്ദസ്മിതമുഗ്‌ധ

Bമനോഹരസ്മിതം

Cനൂറുവെറ്റില തിന്ന

Dമധുവുമിറ്റിറ്റുവീഴും മുറ്റം

Answer:

C. നൂറുവെറ്റില തിന്ന

Read Explanation:

• നൂറുവെറ്റില തിന്ന എന്നാണ് പുലരിയെ വിശേഷിപ്പിക്കുന്നത്


Related Questions:

മനുഷ്യന്റെ നന്ദികേടിനെ സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
'എന്തിനാണെനിക്കന്യന്റെ തത്ത്വജ്ഞാനം ?' - ഈ വരിയിലൂടെ കവി സൂചിപ്പിക്കുന്നതെന്ത് ?
സംസ്കൃതം പറയുന്ന ശീലം ഉപേക്ഷിക്കണം. കർഷകർ സംസാരിക്കുന്നത് ശ്രദ്ധിക്കു - ഈ സന്ദർഭത്തിൽ കവിതയ്ക്കുണ്ടാകേണ്ട ഏതു ഗുണമാണ് ഗാന്ധി പ്രധാനമായും ഓർമ്മിപ്പിക്കുന്നത് ?
"അനുരാഗചഷകം' എന്ന പ്രയോഗത്തിലെ ചമൽക്കാര ഭംഗിക്ക് സവിശേഷത ഏത് ?
മുരടനക്കുക ഇതിലെ സുചിതം ഏത് ഇന്ദ്രയാനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?