App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ WTO-യിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?

A164

B150

C125

D122

Answer:

A. 164

Read Explanation:

ലോക വ്യാപാര സംഘടന(WTO)

  • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
  • 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
  • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
  • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
  •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.

  • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
  • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 
  • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
  • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

 

 


Related Questions:

ജിഎസ്ടി കൗൺസിലിന്റെ ചെയർമാൻ ആര്?
Give the year of starting of Aam Admi Bima Yojana?

നിലവിൽ ഇന്ത്യയിൽ പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുള്ള  വ്യവസായങ്ങൾ ഏതെല്ലാം?

എ.ആറ്റോമിക് ഊർജ്ജം

ബി.ആറ്റോമിക് എനർജിയുടെ ഷെഡ്യൂളിന് കീഴിലുള്ള ധാതുക്കൾ.

സി.റെയിൽ ഗതാഗതം

ആഗോളവൽക്കരണത്തിന്റെ പ്രധാന കാരണങ്ങളുമായി ബന്ധപെട്ടു ശെരിയായ പ്രസ്താവനകൾ ഏതെല്ലാം? 

എ.ഗവേഷണത്തിന്റെയും വികസനത്തിന്റെയും ദ്രുതഗതിയിലുള്ള വളർച്ച.

ബി.ആശയവിനിമയ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ.

സി.മണി മാർക്കറ്റിന്റെ നിയന്ത്രണം എടുത്തുകളയൽ.

ഡി. കൃത്രിമ തടസ്സങ്ങൾ നീക്കം ചെയ്യുക

തന്നിരിക്കുന്നവയിൽ ഉദാരവൽക്കരണത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

i. വ്യാവസായിക മേഖലയുടെ നിയന്ത്രണം എടുത്തുകളയൽ

ii. സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ

iii. നികുതി പരിഷ്കാരങ്ങൾ

iv. ഫോറിൻ എക്സ്ചേഞ്ച് പരിഷ്കാരങ്ങൾ

v. വ്യാപാര നിക്ഷേപ നയ പരിഷ്കരണങ്ങൾ