Challenger App

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, എത്ര ഇലക്ട്രോണുകൾ ഉണ്ടെങ്കിലാണ്, അവ സ്ഥിരത കൈവരിക്കുന്നത് ?

A7

B8

C9

D6

Answer:

B. 8

Read Explanation:

ഉൽക്കൃഷ്ട വാതകങ്ങൾ (Noble gases)

  • ഹൈഡ്രജൻ, ഹീലിയം എന്നിവ ഒഴികെയുള്ള മറ്റു മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ, അവ സ്ഥിരത കൈവരിക്കുന്നു.

  • ഇത്തരത്തിൽ സ്ഥിരത നേടാനാണ് എല്ലാ മൂലക ആറ്റങ്ങളും, രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.

  • സ്ഥിരത കൈവരിച്ച ഇലക്ട്രോൺ ക്രമീകരണമുള്ളതിനാൽ, സാധാരണ നിലയിൽ 18-ാം ഗ്രൂപ്പ് മൂലകങ്ങൾ രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കാറില്ല.


Related Questions:

ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ന്യൂക്ലിയർ ചാർജ് ക്രമേണ ----.
ഒരു മൂലകത്തിലെ ഷെല്ലുകളുടെ എണ്ണവും __________ തുല്യമാണ്
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :
ആവർത്തന പട്ടികയിലെ 17 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?