Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1991-ലെ സാമ്പത്തിക പരിഷ്കാരങ്ങളായ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയിലേക്ക് നയിക്കാതിരുന്ന ഘടകം തിരിച്ചറിയുക.

Aവിദേശനാണ്യകരുതൽ ശേഖരത്തിലെ കുറവ്

Bഅവശ്യവസ്തുക്കളുടെ വിലവർദ്ധനവ്

Cകാർഷികോല്പാദനത്തിലെ സ്തംഭനാവസ്ഥ

Dഉയർന്ന ഫിസ്ക‌ൽ കമ്മി

Answer:

C. കാർഷികോല്പാദനത്തിലെ സ്തംഭനാവസ്ഥ

Read Explanation:

  • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24

  • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി. വി. നരസിംഹ റാവു

  • ധനകാര്യ മന്ത്രി - ഡോ . മൻമോഹൻ സിംഗ്

  • പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ്

  • പുത്തൻ സാമ്പത്തിക നയം ആരംഭിക്കാനുണ്ടായ കാരണം - മാറുന്ന ആഗോള സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള പരിഷ്കാരനയങ്ങൾ വേണമെന്നുള്ള ആവശ്യം

  • വിദേശനാണ്യകരുതൽ ശേഖരത്തിലെ കുറവ് ,അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് ,ഉയർന്ന ഫിസ്ക‌ൽ കമ്മി എന്നിവയാണ് പ്രധാന കാരണങ്ങൾ

  • സ്വകാര്യവൽക്കരണം ,ഉദാരവൽക്കരണം ,ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൽ ഉൾപ്പെടുന്നവയാണ്

  • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്

  • ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം

  • ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്



Related Questions:

ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയപ്പോൾ ധനകാര്യ മന്ത്രി ആരായിരുന്നു ?
Which strategy, widely adopted in India's early economic planning, aimed to reduce foreign dependence and was a significant feature of industrial policy?
One of the key objectives of good governance is:

1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

പ്രസ്താവന (1) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി.

പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി.

പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു

1991-ലെ നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ രണ്ട് നയങ്ങളായാണ് സമ്പദ്‌വ്യവസ്ഥയിൽ നടപ്പിലാക്കിയത്. താഴെ തന്നിരിക്കുന്നവയിൽ ശരിയായ നയങ്ങൾ കണ്ടെത്തുക.

  1. ഘടനാപരമായ പരിഷ്‌കരണ നടപടികൾ
  2. സ്ഥിരത കൈവരിക്കാനുള്ള നടപടികൾ
  3. തൊഴിൽപരമായ പരിഷ്കരണ നടപടികൾ
  4. ആസൂത്രണ നടപടികൾ