ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ സൂചകങ്ങൾ (Indicators)
മഞ്ഞൾ, ചെമ്പരത്തിപൂവ്, ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു.
ലിറ്റ്‌മസ് പേപ്പർ, ഫിനോൾഫ്‌തലീൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറികളിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു.
ആസിഡുമായോ ബേസുമായോ സമ്പർക്കം പുലർത്തു മ്പോൾ അതിൻ്റെ നിറത്തിൽ സ്വഭാവപരമായ മാറ്റം കാണിക്കുന്ന ഒരു വസ്‌തുവാണ് സൂചകം. അതിനാൽ ഏതെങ്കിലും ലായനിയുടെ അസിഡിറ്റി അല്ലെങ്കിൽ ബേസിസിറ്റിയുടെ അളവ് നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു.