App Logo

No.1 PSC Learning App

1M+ Downloads
സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട പ്രസ്താവന തിരിച്ചറിയുക.

Aഅന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി

Bകണികകൾ അയോണീകൃത അവസ്ഥയിൽ

Cഓസോണിന്റെ ഏറ്റവും വലിയ കേന്ദ്രീകരണം

Dഏറ്റവും താഴ്ന്ന താപനിലയുള്ള പാളി

Answer:

C. ഓസോണിന്റെ ഏറ്റവും വലിയ കേന്ദ്രീകരണം

Read Explanation:

സ്ട്രാറ്റോസ്ഫിയർ

  • ട്രോപ്പോപാസിൽ തുടങ്ങി ഭൂമിയിൽ നിന്ന് ഏകദേശം 50 കി.മീ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം.

  • സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതനുസരിച്ച് താപനിലയിൽ മാറ്റം അനുഭവപ്പെടുന്നില്ല. ഈ മേഖലയെ സമതാപമേഖല എന്നറിയപ്പെടുന്നു.

  • സ്ട്രാറ്റോസ്ഫിയറിൽ സ്ഥിതിചെയ്യുന്ന ഓസോൺ പാളി അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിൽ എത്താതെ നിയന്ത്രിക്കുന്നു.

  • ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷപാളി.

  • സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള സംക്രമണമേഖല അറിയപ്പെടുന്നത് : സ്ട്രാറ്റോപാസ്


Related Questions:

ഓസോണിൻ്റെ നിറം എന്താണ് ?

ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.

ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.

iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.

iv. ശിലാദ്രവത്തിൻറെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.

ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. 
  2. വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.
  3. ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം.

    Find the correct statement/s.

    Cirrus clouds are:

    i.Dark clouds seen in lower atmosphere

    ii.Feather like clouds in the upper atmosphere in clear weather.