Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.

  1. നിയമനിർമ്മാണ നടപടി ക്രമങ്ങൾ
  2. അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
  3. നിയമവാഴ്ച
  4. ഭരണഘടന ഭേദഗതി

    A2, 4 എന്നിവ

    B1, 3

    C1, 4 എന്നിവ

    Dഎല്ലാം

    Answer:

    A. 2, 4 എന്നിവ

    Read Explanation:

    • അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം (Quasi-federal system of government): ഇന്ത്യ ഈ ആശയം കടമെടുത്തത് കനേഡിയൻ ഭരണഘടനയിൽ നിന്നാണ്. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറൽ സംവിധാനമാണ് ഇത്.

    • ഭരണഘടന ഭേദഗതി (Amendment of the Constitution): ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.

    • നിയമനിർമ്മാണ നടപടി ക്രമങ്ങൾ (Legislative Procedure): ഇത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.

    • നിയമവാഴ്ച (Rule of Law): ഇത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.

    • പാർലമെൻ്ററി ജനാധിപത്യം, ഏക പൗരത്വം,

      നിയമസമത്വം, കാബിനറ്റ് സമ്പ്രദായം,

      രാഷ്ട്ര തലവന് നാമമാത്രമായ അധികാരം, റിട്ടുകൾ,

      ദ്വിമണ്ഡ‌ല സഭ, തിരഞ്ഞെടുപ്പ് സംവിധാനം,

      കൂട്ടുത്തരവാദിത്വം, സി.എ.ജി., സ്‌പീക്കർ,

      കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP) - ബ്രിട്ടൺ


    Related Questions:

    നിയമവാഴ്‌ച (Rule of Law) എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് ?
    The concept of the Judicial review has been borrowed from the Constitution of
    കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവണ്മെന്റ് എന്ന 'ഇന്ത്യൻ ഫെഡറലിസം' ഏത് ഭരണഘടനയുടെ സ്വാധീനത്താൽ രൂപപ്പെടുത്തിയതാണ് ?
    സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?
    Which of the following in Indian Constitution has been taken from the Constitution of the United States?