Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതിയെ തനിക്കിഷ്ടപ്പെട്ട രൂപത്തിൽ മാറ്റുന്നതിന് അറിവ് പ്രയോഗിക്കാനുള്ള കഴിവാണ് ഐ. ക്യു എങ്കിൽ ഈ. ക്യൂ .............. ആണ്

Aവ്യക്തിക്ക് പരിസ്ഥിതിയെ മാറ്റാനുള്ള കഴിവാണ്.

Bപരിസ്ഥിതിയുമായി പൊരുത്തപ്പെടാനുള്ള വ്യക്തിയുടെ കഴിവാണ്.

Cപരിസ്ഥിതിയുമായി പൊരുത്തപ്പെടാതെ മാറി നിൽക്കാനുള്ള വ്യക്തിയുടെ ശ്രമമാണ്

Dപരിസ്ഥിതിയുമായി പൊരുത്തപ്പെടാനുള്ള വ്യക്തിയുടെ കഴിവില്ലായ്മയാണ്

Answer:

B. പരിസ്ഥിതിയുമായി പൊരുത്തപ്പെടാനുള്ള വ്യക്തിയുടെ കഴിവാണ്.

Read Explanation:

വൈകാരിക ബുദ്ധി (Emotional intelligence)

  • തൻറെ വികാരങ്ങളോടൊപ്പം മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും ശരിയായ രീതിയിൽ സ്വയം ഉത്തേജിതനാകുവാനും ആന്തരിക ചോദനകളെ തടഞ്ഞു നിർത്താനും സഹായകമായ കഴിവുകളുടെ സവിശേഷതകളുടെ കൂട്ടമാണ് വൈകാരിക ബുദ്ധി.
  • വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവെ , ജോൺ മേയർ ചേർന്നാണ്.
  • നമ്മുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ വീക്ഷിച്ചു അവയെ തിരിച്ചറിഞ്ഞു അങ്ങനെ ലഭിക്കുന്ന അറിവിനെ പ്രയോജനപ്പെടുത്തി ചിന്തയേയും പ്രവർത്തിയേയും നേർവഴിക്കു നയിക്കാനുള്ള കഴിവാണ്  വൈകാരിക ബുദ്ധി - പീറ്റര്‍ സലോവെ , ജോൺ മേയർ
  • 1995 ഡാനിയേൽ ഗോൾമാൻ്റെ  'Emotional Intelligence' എന്ന പുസ്തകത്തിലൂടെ വൈകാരിക ബുദ്ധിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.

വൈകാരികമാനം (emotional quotient - EQ)

ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു.

മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങൾ 

  • മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്
  • സഹകരണാത്മകത
  • അനുതാപം
  • പ്രതിപക്ഷബഹുമാനം
  • സമന്വയപാടവം
  • സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍
  • കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍
  • തീരുമാനങ്ങളെടുക്കല്‍
  • മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ 
  • ആത്മപരിശോധന നടത്തല്‍ലക്ഷ്യബോധംവൈകാരികപക്വതജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.

Related Questions:

മനുഷ്യൻ എല്ലായ്പ്പോഴും സാമൂഹികതയ്ക്ക് ഊന്നൽ നൽകിയിരുന്നു. മറ്റുള്ളവരുമായി ഉടപഴകുന്നതിനും അവരെ മനസ്സിലാക്കുന്നതിനും അവരുടെ പെരുമാറ്റങ്ങൾ വ്യാഖ്യാനിക്കുന്നതിനുമുള്ള കഴിവ് അങ്ങനെ ആർജ്ജിച്ചു. ഇത് ഏതുതരം ബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?
ബുദ്ധിക്ക് ദ്രവബുദ്ധി എന്നും ഖരബുദ്ധി എന്നും രണ്ടു സുപ്രധാന ഘടകങ്ങളു ണ്ടെന്ന് അഭിപ്രായപ്പെട്ടത് ആര് ?

ജീവിതത്തിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാൻ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് വ്യക്തിപരബുദ്ധി (Personal Intelligence) എന്ന് ഗാർഡ്നർ സൂചിപ്പിക്കുന്നുണ്ട്. താഴെ പറയുന്നവയിൽ വ്യക്തിപര ബുദ്ധിയായി കണക്കാക്കുന്നവ :


  1. ഭാഷാപരമായ ബുദ്ധി (Linguistic-Verbal Intelligence) 
  2. വ്യക്ത്യാന്തര ബുദ്ധി (Inter Personal Intelligence) 
  3. ആന്തരിക വൈയക്തിക ബുദ്ധി (Intra Personal Intelligence) 
  4. പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence)
വ്യക്തിക്ക് സന്ദർഭത്തിനനുസരിച്ച് പെരു മാറാനും സാഹചര്യങ്ങൾ അനുകൂലമാക്കാനും ബുദ്ധിയെന്ന് റോബർട്ട്. ജെ. സ്റ്റോൺ ബർഗ് വിശേഷിപ്പിക്കുന്ന ബുദ്ധിയുടെ ഘടകം ഏതെന്ന് കണ്ടെത്തുക.