Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?

Aശാരീരികം

Bദൃശ്യ-സ്ഥലപരം

Cവൈകാരികം

Dകലാപരം

Answer:

B. ദൃശ്യ-സ്ഥലപരം

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. 
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
  • 9  ബഹുമുഖ ബുദ്ധിയിൽ ഒന്നാണ് ദൃശ്യ സ്ഥലപര ബുദ്ധി. 
ദൃശ്യ-സ്ഥലപര ബുദ്ധി
  • വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
  • ചിത്രം വരയ്ക്കല്‍, മാപ്പുകള്‍ തയ്യാറാക്കല്‍, രൂപങ്ങള്‍ നിര്‍മിക്കല്‍, നിറം നല്‍കല്‍, കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
  • വസ്തുക്കളുടെ സ്ഥാനം നിർണയിക്കുക , വസ്തുവിൻ്റെ  അസാന്നിധ്യത്തിലും അതിൻറെ സവിശേഷത മനസ്സിലാക്കാൻ കഴിയുന്നു.

Related Questions:

If a 12-year-old child has an IQ of 75, what would be the child's Mental Age ?
നാഡീവ്യവസ്ഥയിൽ, തലച്ചോറിന്റെ ഏത് ഭാഗമാണ് ബുദ്ധിപരമായ കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്?
An emotionally intelligent person is characterized as:
ഒരു കുട്ടി പറയുന്നു: 'ഇന്ന് സൂര്യന് ദേഷ്യമാണ്, അതുകൊണ്ടാണ് ചൂട്.' ഇത് ഏതിനുദാഹരണമാണ്

ജീവിതത്തിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാൻ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് വ്യക്തിപരബുദ്ധി (Personal Intelligence) എന്ന് ഗാർഡ്നർ സൂചിപ്പിക്കുന്നുണ്ട്. താഴെ പറയുന്നവയിൽ വ്യക്തിപര ബുദ്ധിയായി കണക്കാക്കുന്നവ :


  1. ഭാഷാപരമായ ബുദ്ധി (Linguistic-Verbal Intelligence) 
  2. വ്യക്ത്യാന്തര ബുദ്ധി (Inter Personal Intelligence) 
  3. ആന്തരിക വൈയക്തിക ബുദ്ധി (Intra Personal Intelligence) 
  4. പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence)