Challenger App

No.1 PSC Learning App

1M+ Downloads
12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?

A12

B100

C120

D144

Answer:

B. 100

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence)

  • "മാപനത്തിൻ്റെ മാനദണ്ഡം ഒരു കൂട്ടം വ്യവഹാര പ്രകടനങ്ങളാണ്" - ഗ്രിഫിത്ത്  
  • ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് - ആൽഫ്രെഡ് ബിനെ 
  • ബുദ്ധിമാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ആൽഫ്രെഡ് ബിനെ
  • സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
  • പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു. 
  • മാനസിക വയസ്സ് / പ്രായം (MENTAL AGE) എന്ന ആശയത്തിന് രൂപം നൽകിയത് - ബിനെ 
  • വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ശോധകങ്ങൾ (Test) നിർമിച്ചു. 
  • ബൗദ്ധിക നിലവാരത്തെ ഇതുവഴി അളക്കാം എന്ന് അഭിപ്രായപ്പെട്ടു. 

 

ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ)

  • രൂപം നൽകിയത് - വില്യം സ്റ്റേൺ 
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100

 

  • 12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?
  • IQ = MA/CA X 100
  • IQ = 12/12 X 100 = 100
  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കാലിക വയസ്സിന് തുല്യമായിരുന്നാൽ അവൻറെ ബുദ്ധിമാനം  100 ആയിരിക്കും

 

 

ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് - ടെർമാൻ 

140 മുതൽ 

പ്രതിഭാശാലി / ധിഷണാശാലി (GENIUS)

120-139

അതിബുദ്ധിമാൻ (VERY SUPERIOR)

110-119

ബുദ്ധിമാൻ (SUPERIOR)

90-109

ശരാശരിക്കാർ  (AVERAGE)

80-89

ബുദ്ധികുറഞ്ഞവർ  (DULL)

70-79

അതിർരേഖയിലുള്ളവർ (BORDERLINE)

70 നു താഴെ

മന്ദബുദ്ധികൾ (FEEBLE MINDED)

50-69

മൂഢബുദ്ധി (MORONS)

25-49

ക്ഷീണബുദ്ധി (IMBECILE)

25 നു താഴെ

 ജഡബുദ്ധി (IDIOTS)


Related Questions:

സ്റ്റേൺ ബർഗിൻ്റെ വിവര വിശകലന സിദ്ധാന്ത പ്രകാരം വിവര വിശകലനത്തിൻറെ ആന്തരിക ലോകം പ്രവർത്തിക്കുന്നത് പരസ്‌പര ബന്ധിതമായ മൂന്ന് വ്യത്യസ്‌ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അവയിൽ ഏറ്റവും ശരിയായത് ചുവടെയുള്ളവയിൽ നിന്ന് തെരഞ്ഞെടുത്ത് എഴുതുക.
മനുഷ്യൻ എല്ലായ്പ്പോഴും സാമൂഹികതയ്ക്ക് ഊന്നൽ നൽകിയിരുന്നു. മറ്റുള്ളവരുമായി ഉടപഴകുന്നതിനും അവരെ മനസ്സിലാക്കുന്നതിനും അവരുടെ പെരുമാറ്റങ്ങൾ വ്യാഖ്യാനിക്കുന്നതിനുമുള്ള കഴിവ് അങ്ങനെ ആർജ്ജിച്ചു. ഇത് ഏതുതരം ബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വൈകാരിക ബുദ്ധി കൂടുതലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ?
അസ്‌തിത്വ ബോധ ബുദ്ധിയെ വിശദീകരിക്കുന്ന വാചകം തെരഞ്ഞെടുക്കുക :
കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :