ആദ്യത്തെ അവസ്ഥ: ആകെ മിശ്രിതം 80 ലിറ്റർ ആണ്. ഇതിൽ ആസിഡും വെള്ളവും തമ്മിലുള്ള അനുപാതം 3 : 2 ആണ്. ആകെ അനുപാതം 3 + 2 = 5 ഭാഗം.
5 ഭാഗം=80
ഇതിൽ 1 ഭാഗം = 80 / 5 = 16 ലിറ്റർ.
അതുകൊണ്ട്, ആസിഡിന്റെ അളവ് (3 ഭാഗം)= 3 x 16 = 48 ലിറ്റർ.
വെള്ളത്തിന്റെ അളവ്(2 ഭാഗം) = 2 x 16 = 32 ലിറ്റർ.
രണ്ടാമത്തെ അവസ്ഥ: നമ്മൾ വെള്ളം മാത്രമാണ് ചേർക്കുന്നത്. അതിനാൽ ആസിഡിന്റെ അളവിൽ മാറ്റമില്ല. പുതിയ മിശ്രിതത്തിലും ആസിഡ് 48 ലിറ്റർ തന്നെയായിരിക്കും.
പുതിയ അനുപാതം 2 : 3 ആകണം. ഇവിടെ 2 ഭാഗം എന്നത് ആസിഡിനെ സൂചിപ്പിക്കുന്നു.
2 ഭാഗം = 48 ലിറ്റർ എങ്കിൽ, 1 ഭാഗം = 48 / 2 = 24 ലിറ്റർ.
പുതിയ മിശ്രിതത്തിൽ വെള്ളത്തിന്റെ അളവ് 3 ഭാഗമാണ്. അപ്പോൾ വെള്ളത്തിന്റെ പുതിയ അളവ് = 3 x 24 = 72 ലിറ്റർ.
ചേർക്കേണ്ട വെള്ളത്തിന്റെ അളവ്: പുതിയ അളവിൽ നിന്നും പഴയ അളവ് കുറയ്ക്കുക.
ചേർക്കേണ്ട വെള്ളം = 72 - 32 = 40 ലിറ്റർ.