App Logo

No.1 PSC Learning App

1M+ Downloads
ജപ്പാനിൽ ഉഷ്ണമേഖലാ ചക്രവാതങ്ങൾ അറിയപ്പെടുന്ന പേര് :

Aഹരികെയ്ൻസ്

Bതൈഫു

Cടൊർണാഡോ

Dസൈക്ലോൺ

Answer:

B. തൈഫു

Read Explanation:

അസ്ഥിരവാതങ്ങൾ (Variable Winds)


ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:

  • ചക്രവാതം (Cyclone)

  • പ്രതിചക്രവാതം (Anticyclone)

ചക്രവാതം (Cyclone)

  • അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് .

  • 'പാമ്പിന്റെ ചുരുൾ' എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.

  • ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജപരിവർത്തനം താപോർജം ഗതികോർജമായി മാറുന്നു

  • ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങൾ ഒരുമിച്ച് അറിയപ്പെടുന്നത് ::  സൈക്ലോജനിസിസ്

  • ചക്രവാതങ്ങൾ ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ - ഘടികാര ദിശ (Clockwise direction)

  • ചക്രവാതങ്ങൾ ഉത്തരാർധഗോളത്തിൽ വീശുന്ന ദിശ - എതിർഘടികാര ദിശ (anti clockwise direction)

രൂപംകൊള്ളുന്ന പ്രദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു :

  • ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone)

  • മിതോഷ്ണമേഖലാ ചക്രവാതങ്ങൾ (Temperate cyclone)

ഉഷ്ണമേഖലാ ചക്രവാതങ്ങൾ

  • ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊണ്ട് തീരത്തേക്ക് വിശുന്ന അതിതീവ്രമായ കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖലാ ചക്രവാതങ്ങൾ.

  • ഇവ തീവ്രതയോടെ വീശുന്നതിനാൽ അതിശക്തമായ മഴയ്ക്കും കടലേറ്റത്തിനും വൻതോതിൽ നാശനഷ്ടങ്ങൾക്കും കാരണമാകുന്നു. ഏറ്റവും വിനാശകാരികളായ പ്രകൃതിദുരന്തങ്ങളിലൊന്നാണിത്.

വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. 

  • ഇന്ത്യൻ മഹാ സമുദ്രത്തിൽ സൈക്ലോൺ (Cyclones)

  • അറ്റ്ലാന്റിക് സമുദ്രപ്രദേശങ്ങളിൽ ഹരികെയ്ൻസ് (Hurricanes). 

  • പശ്ചിമ ശാന്തസമുദ്രപ്രദേശത്തും തെക്കൻ ചൈനാകടലിലും ടൈഫൂൺ (Typhoons)

  • പശ്ചിമ ആസ്ട്രേലിയിൽ വില്ലിവില്ലീസ് (Willy-Willies).

  • തൈഫു - ജപ്പാൻ

  • ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റിന് 'ചക്രവാതം' എന്ന പേര് നിൽകിയത് ക്യാപ്റ്റൻ ഹെൻറി പിഡിംഗ്‌ടൺ (1848)

ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപംകൊള്ളുന്നതും ശക്തിപ്രാപിക്കുന്നതും ചൂടേറിയ ഉഷ്ണമേഖലാ സമുദ്രങ്ങളുടെ മുകളിലാണ്. 

ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപംകൊള്ളുന്നതിനും ശക്തിപ്രാപിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ: 

(i) 27°C-ൽ കൂടുതൽ ഊഷ്മാവുള്ള വിശാലസമുദ്രോപരിതലം

(ii) കൊറിയോലിസ് പ്രഭാവത്തിൻ്റെ സാമീപ്യം

(iii) കാറ്റിന്റെ ലംബതലവേഗതയിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ

(iv) നേരത്തെതന്നെ നിലനിന്നിരുന്ന ഒരു ദുർബല ന്യൂനമർദമേഖല 

(v) സമുദ്രനിരപ്പിന് മുകളിലായി ഉയർന്നതലത്തിലെ വായുവിൻ്റെ വിയോജനം.

  • ഉഷ്ണമേഖലാ ചക്രവാതത്തിൻ്റെ കേന്ദ്രത്തിന് ചുറ്റുമായി അതിശക്തിയിൽ സർപ്പിളാകൃതിയിൽ കാറ്റ് കറങ്ങികൊണ്ടിരിക്കുന്നു. ഈ ഭാഗത്തിനെ ചക്രവാത നേത്രം (eye of cyclone) എന്നറിയപ്പെടുന്നു. 

  • ചുഴറ്റിവീശുന്ന ഈ വായുവ്യൂഹത്തിന്റെ വ്യാസം 150 കിലോമീറ്റർ മുതൽ 250 കിലോമീറ്റർവരെയാണ്.

  • വായു താഴ്ന്നിറങ്ങുന്ന ശാന്തമായ മേഖലയാണ് ചക്രവാതനേത്രം.

  • ചക്രവാതനേത്രത്തിന് ചുറ്റുമായി നേത്രഭിത്തി (eye wall) യുണ്ട്. 

  • ഇവിടെ അതീവവേഗത്തിൽ ശക്തമായി ചുഴറ്റിവീശുന്ന വായു ഉയർന്ന് ട്രോപ്പോപ്പാസിലെത്തുന്നു. 

  • കാറ്റിന് ഏറ്റവും വേഗം കുടിയ മേഖലയാണിത്. 

  • ശക്തമായി മഴ ലഭിക്കുന്ന ഇവിടെ കാറ്റിൻ്റെ വേഗം മണിക്കുറിൽ 250 കിലോമീറ്ററിലും അധികമാണ്. 

  • നേത്രഭിത്തിയിൽനിന്നും മഴമേഖല (Rain bands) ചുറ്റിലും വ്യാപിക്കുകയും ക്യുമുലസ്, ക്യുമുലോ നിംബസ് മേഘങ്ങൾ പുറത്തേക്ക് നീങ്ങുകയും ചെയ്യുന്നു.

  • ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപംകൊള്ളുന്ന ഈ ചക്രവാതങ്ങൾക്ക് 600 മുതൽ 1200 കിലോമീറ്റർവരെ വ്യാസമുണ്ടായിരിക്കും. 

  • ഈ ചക്രവാതവ്യൂഹം ദിവസേന 300-500 കിലോമീറ്റർ ദൂരംവരെ സഞ്ചരിക്കുന്നു. 

  • ഇവ കടലേറ്റം (ചക്രവാതങ്ങൾ കാരണം സമുദ്രനിരപ്പിലുണ്ടാകുന്ന അസാധാരണ ഉയർച്ച) ഉണ്ടാക്കുകയും തീരപ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തുകയും ചെയ്യുന്നു. 

  • കരയിലെത്തിച്ചേരുന്നതോടെ ഉഷ്ണമേഖലാചക്രവാതങ്ങൾ ദുർബലമാകുന്നു.

മിതോഷ്‌ണമേഖല ചക്രവാതങ്ങൾ

  • മിതോഷ്‌ണമേഖല ചക്രവാതം ഉത്തരാർധഗോളത്തിലും ദക്ഷിണാർധഗോളത്തിലും 35° മുതൽ 65° വരെയുള്ള അക്ഷാംശരേഖകളിലാണ് അനുഭവപ്പെടുന്നത്.

  •  ^ ആകൃതിയിൽ രൂപം കൊള്ളുന്ന ചക്രവാതങ്ങൾ മിതോഷ്ണമേഖല ചക്രവാതങ്ങൾ. 



Related Questions:

പ്രതിചക്രവാതത്തിന് ഉദാഹരണം :
ഡോക്ടർ കാറ്റ് " എന്നു അറിയപ്പെടുന്ന പ്രാദേശീകവാതം ഏതാണ് ?
2024 ആഗസ്റ്റിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് ?
ചക്രവാതങ്ങൾ ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ :
Identify the cold current in the Southern hemisphere