Challenger App

No.1 PSC Learning App

1M+ Downloads
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിൻ്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി :

Aആശയവിനിമയ ശേഷി

Bപ്രശ്ന പരിഹരണ ശേഷി

Cസർഗാത്മക ചിന്ത

Dഉപകരണങ്ങൾ കൈകാര്യം ചെയ്യൽ

Answer:

D. ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ

Read Explanation:

  • വിലയിരുത്തൽ
  • പാഠഭാഗത്തിൻ്റെ /  യൂണിറ്റിൻ്റെ വിനിമയത്തിനു ശേഷം 'എന്തൊക്കെ പഠനനേട്ടങ്ങൾ കൈവരിച്ചു' എന്ന് വിലയിരുത്തുന്ന പ്രക്രിയയെ പഠനത്തെ വിലയിരുത്തൽ എന്നു പറയുന്നു.
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ / Continuos And Comprehensive Evaluation (CCE)
  • പഠിതാവിൽ  അനസ്യൂതമായി  നടക്കുന്ന ഒരു പ്രക്രിയയാണ് പഠനം. അതുകൊണ്ടുതന്നെ ശേഷികളും ധാരണകളും എത്രത്തോളം നേടി എന്ന് പരിശോധിക്കുന്ന വിലയിരുത്തൽ പ്രക്രിയയും നിരന്തരമായിരിക്കണം.
  • സമഗ്രമായ വിലയിരുത്തൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പഠിതാവിൻ്റെ  വൈജ്ഞാനികവും സാമൂഹിക-വൈകാരിക മേഖലകളിലെ വിലയിരുത്തലും ആണ്
  • രണ്ടു മേഖലകളിൽ ആയാണ് നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ നിർവഹിക്കപ്പെടുന്നത്.
  1. വൈജ്ഞാനിക മേഖല
  2. സാമൂഹിക - വൈകാരിക മേഖല
  • വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തൽ :- 

1. നിരന്തര വിലയിരുത്തൽ

  • മൂന്ന് രീതിയിൽ ഉള്ള നിരന്തര വിലയിരുത്തലുകൾ
  1. പഠന പ്രക്രിയയുടെ വിലയിരുത്തൽ
  2. പോർട്ട് ഫോളിയോ വിലയിരുത്തൽ
  3. യൂണിറ്റ് തല വിലയിരുത്തൽ

2. ടേം വിലയിരുത്തൽ

  •  ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ ഓരോ പഠിതാവും എത്രത്തോളം പഠനനേട്ടങ്ങൾ കൈവരിച്ചുവെന്ന് ഓരോ  ടേംമിൻ്റെ അവസാനവും വിലയിരുത്തുന്നു.
  • സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ :-

വൈജ്ഞാനിക മേഖലയെ പോലെ തന്നെ പ്രധാനമാണ് സാമൂഹിക - വൈകാരിക മേഖലയിലെയും വിലയിരുത്തൽ. Learning to know, Learning to do, Learning to live together, Learning to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ വിലയിരുത്തുന്നത്.

  • സാമൂഹിക-വൈകാരിക  മേഖലയിലെ വിലയിരുത്തലുമായി ബന്ധപ്പെട്ട നൈപുണികൾ :-
  1. ആശയവിനിമയശേഷി
  2. വ്യക്ത്യന്തര നൈപുണി
  3. സഹഭാവം
  4. വികാരങ്ങളുമായി പൊരുത്തപ്പെടൽ
  5. മാനസിക സമ്മർദ്ദങ്ങളുമായി  പൊരുത്തപ്പെടൽ
  6. പ്രശ്നപരിഹരണ ശേഷി
  7. തീരുമാനമെടുക്കൽ
  8. വിമർശനാത്മക ചിന്ത
  9. സർഗാത്മക ശേഷി
  10. സ്വയാവബോധം

Related Questions:

Delivered to a small group of peers or students :
NCERT is:

പ്രശ്ന പരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക

  1. പരികല്പനയുടെ രൂപീകരണം
  2. പ്രശ്നം തിരിച്ചറിയൽ
  3. വിവരശേഖരണം
  4. നിഗമനത്തിൽ എത്തിച്ചേരൽ
What does the 'C' in CCE stand for?
Which of the following is the "Process" aspect of science?