App Logo

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിൽ ഇടത്തു നിന്നും, വലതു വശത്തേക്ക് പോകുമ്പോൾ, മൂലകങ്ങളുടെ രാസഭൗതിക ഗുണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

Aമൂലകങ്ങളുടെ അലോഹ സ്വഭാവം കൂടുന്നു

Bവാലൻസ് ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നു

Cഇലക്ട്രോണുകൾ വിട്ടുകൊടുക്കാനുള്ള കഴിവ് കൂടുന്നു

Dമൂലകങ്ങളുടെ ഓക്സൈഡുകളുടെ അമ്ല സ്വഭാവം കൂടുന്നു

Answer:

C. ഇലക്ട്രോണുകൾ വിട്ടുകൊടുക്കാനുള്ള കഴിവ് കൂടുന്നു

Read Explanation:

ആവർത്തന പട്ടികയിൽ ഇടത്തു നിന്നും, വലതു വശത്തേക്ക് പോകുമ്പോൾ,

  • ആറ്റോമിക വലുപ്പം കുറയുന്നു
  • ന്യൂക്ലിയർ ചാർജ് കൂടുന്നു
  • ഇലക്ട്രോൺ ബന്ധം കൂടുന്നു
  • അയോണൈസേഷൻ ഊർജ്ജം കൂടുന്നു

(അയോണൈസേഷൻ ഊർജ്ജം കൂടുന്നു എന്നാൽ, ഇലക്ട്രോണുകളെ വിട്ടു കൊടുക്കാനുള്ള കഴിവ് കുറയുന്നു എന്നാണ്.)


Related Questions:

ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്ന പേര് ?

താഴെ പറയുന്നവയിൽ ഓക്സീകാരിയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തന്മാത്ര
  2. ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര
  3. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം
    ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്യമ ഹോർമോൺ?
    സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?

    Which statement is not correct for the element with 1s22s22p63s1 electronic configuration ?