App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ?

A1930

B1931

C1932

D1933

Answer:

B. 1931

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം

  • എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം
  • ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് - പൊന്നാനി
  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് - 1931 നവംബർ 1
  • സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്- കെ.കേളപ്പൻ

  • ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ  - ടി.സുബ്രമണ്യൻ തിരുമുമ്പ്
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത് പത്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് - കെ.കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ

  • കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് - 1932 സെപ്റ്റംബർ 21
  • ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ (1932 ഒക്ടോബർ 2)

  • ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ - പി. കൃഷ്ണപിള്ള
  • ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹ നേതാവ് - പി. കൃഷ്ണപിള്ള

  • ഗുരുവായൂർ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്.
  • വോട്ടെടുപ്പിൽ 80 ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനെ അനുകൂലിച്ചു.
  • ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.

Related Questions:

ആഗാഖാൻ കൊട്ടാരം എവിടെ സ്ഥിതി ചെയുന്നു ?
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി :
' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പാക്കിസ്ഥാൻ എന്ന പേരിൽ രാഷ്ട്രം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗ് സമ്മേളനം നടന്ന സ്ഥലം :
1922 ൽ ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ് ?