App Logo

No.1 PSC Learning App

1M+ Downloads
നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cതെർമോസ്ഫിയർ

Dമിസോസ്ഫിയർ

Answer:

D. മിസോസ്ഫിയർ

Read Explanation:

മിസോസ്ഫിയർ (Mesosphere)

  • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ
  • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
  • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C  വരെ താഴുന്നു.
  • മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
    |
  • 'നിശാദീപങ്ങൾ' (Night Shining) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങൾ  (Noctilucent clouds) മീസോസ്ഫിയറിലാണ്  സ്ഥിതിചെയ്യുന്നത് .
  • ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.

  • അന്തരീക്ഷത്തിൽ ഉൽക്കകൾ കത്തുന്ന പാളിയാണ് മീസോസ്ഫിയർ.
  • അതിനാൽ മീസോസ്ഫിയർ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും അറിയപ്പെടുന്നു.

Related Questions:

ഏറ്റവും വലിയ അക്ഷാംശരേഖ ?

താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?

  1. ഭൗമോപരിതലത്തിൽ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു പോലെയാണ്.
  2. ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനേക്കാൾ കൂടുതലാണ് ധ്രുവപ്രദേശത്ത്.

    അലൂവിയൽ മണ്ണിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. i. എക്കൽ മണ്ണ് മണൽ കലർന്ന പശിമരാശി മുതൽ കളിമണ്ണ് വരെ പ്രകൃതിയിൽ വ്യത്യാസപ്പെട്ടി രിക്കുന്നു.
    2. ii. എല്ലാ വർഷവും വെള്ളപ്പൊക്കത്തിൽ നിക്ഷേപിക്കപ്പെടുന്ന പുതിയ അലൂവിയമാണ് ഖദർ.
    3. ill. ഭംഗർ പഴയ അലൂവിയന്റെ ഒരു സംവിധാനത്തെ പ്രതിനിധീകരിക്കുന്നു.
    4. iv. താഴത്തെയും മധ്യത്തിലെയും ഗംഗാ സമതലത്തിലും ബ്രഹ്മപുത്ര താഴ്വരയിലും അവ പശിമരാശിയും കളിമണ്ണും നിറഞ്ഞതാണ്.
      ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?

      Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

      1. ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും,10° വടക്കും, അക്ഷാംശങ്ങൾക്കിടയിലായി, സ്ഥിതി ചെയ്യുന്ന മേഖലയാണ് മധ്യരേഖ കാലാവസ്ഥ മേഖല.
      2. മധ്യരേഖ കാലാവസ്ഥ മേഖലയിൽ, മഴയും, സൂര്യ പ്രകാശവും ലഭിക്കുന്നതിനാൽ, ഈ വനങ്ങളിലെ മരങ്ങൾ ഇലപൊഴിക്കാറില്ല. അതിനാൽ ഈ വനങ്ങൾ, മധ്യരേഖാ നിത്യഹരിത വനങ്ങൾ എന്നറിയപ്പെടുന്നു.
      3. തുന്ത്രാ കാലാവസ്ഥ മേഖലയിൽ കാണപ്പെടുന്ന വൻകരകളാണ് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ. തീരെ കുറഞ്ഞ മഴയും, വിരളമായ സസ്യജാലങ്ങളും, വളരെ കുറഞ്ഞ ജലവാസമുള്ള ഈ മേഖല ഒരു ശീത മരുഭൂമിയാണ്.
      4. ദക്ഷിണാർദ്ധ ഗോളത്തിൽ, ആർട്ടിക് വൃത്തത്തിന്, വടക്ക് ഉത്തര ധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖലയാണ്, തുന്ദ്രാ മേഖല.