App Logo

No.1 PSC Learning App

1M+ Downloads
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമിസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

  • ധ്രുവങ്ങളിൽ 9 കിലോമീറ്ററും ഭൂമധ്യപ്രദേശങ്ങളിൽ 18 കിലോമീറ്റർ വരെയും വ്യത്യസ്തമായ വ്യാപ്തി കാണിക്കുന്ന ട്രോപോസ്ഫിയർ ഭൗമോപരിതത്തോടുചേർന്നുള്ള അന്തരീക്ഷപാളിയാണ്.
  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന ഏറ്റവും താഴ്ന്ന വിതാനത്തിലുള്ള അന്തരീക്ഷ പാളിയാണിത്.
  • ഭൂതലത്തിൽ നിന്നും താപമേൽക്കുന്ന ഈ മേഖല ഓരോ 165 മീറ്റർ ഉയരത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപശോഷണം കാണിക്കുന്നു.
  • കാറ്റ്, മഴ, ഹിമപാതം, മേഘങ്ങൾ, ഇടി, മിന്നൽ, തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത് ട്രോപ്പോസ്ഫിയറിലാണ്

Related Questions:

അന്തരീക്ഷ വായുവിന്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ വരെ ഉയരത്തിലാണ് ?
തണുപ്പ് ഏറ്റവും കൂടുതലുള്ള അന്തരീക്ഷപാളി ഏത്?
അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

What are the main gases that are absorbing terrestrial radiation?

  1. water vapor
  2. carbon dioxide
  3. methane