Challenger App

No.1 PSC Learning App

1M+ Downloads
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ?

Aഅഞ്ചാം പഞ്ചവത്സര പദ്ധതി

Bആറാം പഞ്ചവത്സര പദ്ധതി

Cഏഴാം പഞ്ചവത്സര പദ്ധതി

Dഇവയൊന്നുമല്ല

Answer:

C. ഏഴാം പഞ്ചവത്സര പദ്ധതി

Read Explanation:

  • സെബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ,1988-ൽ ഗവൺമെന്റ് തീരുമാനപ്രകാരം സ്ഥാപിതമായതാണ്.
  • നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്.
  • 1992 ലെ 'സെബി ആക്റ്റ് പ്രകാരം' 1992 ജനുവരി 30 ന് നിയമപരമായ അധികാരങ്ങൾ ഇതിന് നൽകപ്പെട്ടു.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act)

  • ഇന്ത്യയിലെ ഓഹരി വിപണിയുടെ നിയന്ത്രണത്തിനും വികസനത്തിനുമായി നടപ്പിലാക്കിയ നിയമം
  • 1992 ജനുവരി 1ന് പാസക്കാപെടുകയും ,1992 ഏപ്രിൽ 4ന് നിലവിൽ വരികയും ചെയ്തു.
  • സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBi) സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
  • ഓഹരി വിപണിയിലെ ന്യുതന പ്രവണതകളെ കൈകാര്യം ചെയ്യാൻ 1995, 1999, 2002 എന്നീ വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
  • ഈ നിയമത്തിൽ 10 അധ്യായങ്ങളും 91 വകുപ്പുകളും അടങ്ങിയിരിക്കുന്നു.

 


Related Questions:

Community Development Programme was launched during the period of which five year plan?
യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
പഞ്ചവത്സര പദ്ധതിയും അതിന്റെ ലക്ഷ്യവും തമ്മിൽ ശരിയായ പൊരുത്തമില്ലാത്തത് താഴെതന്നവയിൽ ഏതാണ്?
National Extension Service was launched on?
The target growth rate of Second five year plan was?