App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് കാരണമാകുന്ന വടക്കുകിഴക്കു മൺസൂൺ കാലം അനുഭവപ്പെടുന്നത് ഏത് മാസങ്ങളിൽ ആണ് ?

Aഡിസംബർ മുതൽ ജനുവരി വരെ

Bഒക്ടോബർ മുതൽ നവംബർ വരെ

Cജൂൺ മുതൽ ജൂലൈ വരെ

Dമാർച്ച് മുതൽ ഏപ്രിൽ വരെ

Answer:

B. ഒക്ടോബർ മുതൽ നവംബർ വരെ

Read Explanation:

ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ. )കടലിൽ നിന്നും വീശുന്നതിനാൽ ഇവ ഈർപ്പ വാഹിനികളാണ്. കരയിലേക്ക് പ്രവേശിക്കുന്ന ഈ കാറ്റുകളെ പശ്ചിമഘട്ടമലനിരകൾ തടഞ്ഞ് നിർത്തുന്നു. ഇതിന്റെ ഫലമായി കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരങ്ങളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നു. ഇതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. കേരളത്തിൽ ഈ മഴക്കാലം 'കാലവർഷം' എന്നറിയ പ്പെടുന്നു. ) ഒക്ടോബർ, നവംബർ മാസങ്ങളിൽ മൺസൂൺ കാറ്റുകൾ നേർവിപരീതദിശയിൽ വടക്കുകിഴക്കു നിന്നും വീശുന്നു. ഈ കാറ്റുകൾ വടക്കുകിഴക്കൻ ) മൺസൂൺ കാറ്റുകൾ എന്നറിയപ്പെടുന്നു. ഈ കാറ്റുകളുടെ ഒരു ഭാഗം ബംഗാൾ ഉൾക്കടലിന് മുകളിലൂടെ കടന്നുപോകുന്നതിനാൽ ഈർപ്പ പൂരിതമാവുകയും ഇന്ത്യയുടെ തെക്കൻ സംസ്ഥാ നങ്ങളിൽ പലയിടങ്ങളിലും മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഈ മഴക്കാലം കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ അകലെയുള്ള സ്ഥലങ്ങളിലിരിക്കുന്ന ആളുകൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ കണ്ടുകൊണ്ട് സംസാരിക്കാനും ആശയങ്ങൾ കൈമാറാനും കഴിയുന്ന നൂതന ആശയവിനിമയ സംവിധാനം
റെയിൽവേയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയിലെ പ്രധാന ഗതാഗതമാർഗമായിരുന്നു ---
മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ കൊണ്ടുപോകുന്നതിനായും ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര സംവിധാനങ്ങളാണ് ----
കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ഏത് വർഷത്തിലാണ് ?
ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം