App Logo

No.1 PSC Learning App

1M+ Downloads

അന്ത്യ പ്രവേഗം പൂജ്യം ആകുന്നത് ചുവടെ പറയുന്ന സന്ദർഭങ്ങളിൽ എതിലാണ് ?

  1. ഒരു വസ്തു നിശ്ചലവസ്തയിലാകുമ്പോള്‍
  2. ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോൾ
  3. ഒരു വസ്തു നിര്‍ബാധം താഴേക്കു പതിക്കുമ്പോൾ
  4. മുകളിലേക്ക് എറിയുന്ന വസ്തു, സഞ്ചാര പാതയിൽ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ

    Aരണ്ട് മാത്രം

    Bഒന്നും നാലും

    Cരണ്ടും മൂന്നും

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും നാലും

    Read Explanation:

    ആദ്യ പ്രവേഗം:

    • ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോൾ ആദ്യ പ്രവേഗം പൂജ്യം ആയിരിക്കും.
    • ഒരു വസ്തു നിര്‍ബാധം താഴേക്കു പതിക്കുമ്പോൾ അതിന്റെ ആദ്യ പ്രവേഗം പൂജ്യം ആയിരിക്കും.

    അന്ത്യപ്രവേഗം:

    • ഒരു വസ്തു നിശ്ചലവസ്തയിലാകുമ്പോള്‍ ആ വസ്തുവിന്റെ അന്ത്യപ്രവേഗം പൂജ്യം ആയിരിക്കും.
    • അതുപോലെ മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അന്ത്യപ്രവേഗം പൂജ്യം മായിരിക്കും.

    Related Questions:

    പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകൾ :
    പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഏതുതരം പ്രവേഗമാണ് ?
    മുകളിലേക്ക് എറിയുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത്‌ എത്തുമ്പോൾ അന്ത്യപ്രവേഗം ?

    ആദ്യ പ്രവേഗം പൂജ്യം ആകുന്നത് ചുവടെ പറയുന്ന സന്ദർഭങ്ങളിൽ എതിലാണ് ?

    1. മുകളിലേക്ക് എറിയുന്ന വസ്തു, സഞ്ചാര പാതയിൽ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ
    2. മാങ്ങ ഞെട്ടറ്റ് വീഴുമ്പോൾ
    3. ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോൾ
    4. ഒരു വസ്തു നിര്‍ബാധം താഴേക്കു പതിക്കുമ്പോൾ
      സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു പോകുന്ന ട്രെയിൻ ഏതുതരം പ്രവേഗമാണ് ?