Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ പ്രതിപതന സവിശേഷതയെ ഉപയോഗിച്ച് നിർമ്മിച്ച 'ഗോൾ ഗുംബസ്' ഏത് സംസ്ഥാനത്താണ് ?

Aതമിഴ് നാട്

Bആന്ധ്രാപ്രദേശ്

Cകർണ്ണാടക

Dമഹാരാഷ്ട്ര

Answer:

C. കർണ്ണാടക

Read Explanation:

 

  • ആവർത്തനപ്രതിപതനം - ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ചയായി പ്രതിപതിക്കുന്ന പ്രതിഭാസം 
  • അനുരണനം - ആവർത്തനപ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം 
  • ശബ്ദത്തിന്റെ പ്രതിപതന സവിശേഷതയെ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ സൃഷ്ടി - ഗോൾ ഗുംബസ് ( കർണ്ണാടക )
  • ശബ്ദപ്രതിപതനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം - സെന്റ് പോൾ കത്തീഡ്രലിലെ മർമരഗോപുരം (ലണ്ടൻ )
  •  അക്വസ്റ്റിക്സ് ഓഫ് ബിൽഡിങ്സ്  - കെട്ടിടങ്ങൾക്കുള്ളിൽ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തിൽ അതിനെ രൂപപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാഖ 

Related Questions:

പ്ലാറ്റ്ഫോമിലേക്ക് സമവേഗത്തിൽ വരുന്ന ട്രെയിനും, ട്രെയിനിന്റെ അടുത്തേക്ക് പ്ലാറ്റ്ഫോമിൽ കൂടി വരുന്ന കുട്ടിയേയും കണക്കിലെടുത്താൽ, ട്രെയിനിന്റെ എഞ്ചിന്റെ വിസിലിന്റെ ആവൃത്തി കുട്ടിയ്ക്ക് എങ്ങനെ തോന്നും?
ഏറ്റവും കൂടുതൽ Tc രേഖപ്പെടുത്തിയ മെറ്റീരിയലുകൾ സാധാരണയായി ഏതൊക്കെ മൂലകങ്ങൾ അടങ്ങിയതാണ്?

താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ നെഗറ്റീവ് പ്രവർത്തിക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  3. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി
  4. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി
ഡാനിയേൽ ബർണൂളി ആരുടെ മകനായിരുന്നു?
ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്?