2026 ലെ കലണ്ടർ വീണ്ടും ഏത് വർഷത്തിൽ ഉപയോഗിക്കാം ?
A2033
B2054
C2037
D2052
Answer:
C. 2037
Read Explanation:
2026 ലെ കലണ്ടർ തൊട്ടടുത്ത് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നത് 2037 ലാണ്.
ഇതുകൂടാതെ വരാനിരിക്കുന്ന 2043, 2054 എന്നീ വർഷങ്ങളിലും 2026 ലെ ഇതേ കലണ്ടർ പൂർണ്ണമായും വീണ്ടും ഉപയോഗിക്കാം.
കണ്ടെത്തുന്ന രീതി :
ഒരു സാധാരണ വർഷത്തെ കലണ്ടർ സാധാരണയായി 6 അല്ലെങ്കിൽ 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ആവർത്തിച്ചു വരിക.
തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം നോക്കിയാണ് ഇത് കണക്കാക്കുന്നത്.
2026 ÷ 4 ചെയ്യുമ്പോൾ ശിഷ്ടം 2 എന്ന് ലഭിക്കുന്നു.
കലണ്ടർ നിയമപ്രകാരം ശിഷ്ടം 2 അല്ലെങ്കിൽ 3 ആണ് വരുന്നതെങ്കിൽ, തന്നിരിക്കുന്ന വർഷത്തോടൊപ്പം 11 കൂട്ടണം.
അതുകൊണ്ട്:
2026 + 11 = 2037
