അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്സോളിനി റോമിലേക്ക് മാർച്ച് (March on Rome) സംഘടിപ്പിച്ച വർഷം?A1922B1924C1928D1927Answer: A. 1922 Read Explanation: മാർച്ച് ഓൺ റോം 1922 ഒക്ടോബർ 28 ആം തീയതി ബെനിറ്റോ മുസ്സോളിനി റോമിലേക്ക് ഒരു മാർച്ച് സംഘടിപ്പിച്ചു. ഇറ്റലിയുടെ അധികാരം പിടിച്ചെടുക്കുന്നതിനായിട്ടാണ് തലസ്ഥാനത്തേക്ക് മുസ്സോളിനി മാർച്ച് സംഘടിപ്പിച്ചത് 30,000 ത്തോളം വരുന്ന,ബ്ലാക്ക് ഷർട്ട്സ് ഉൾപ്പെടെയുള്ള ഫാസിസ്റ്റ് സേനയാണ് മാർച്ചിൽ അണിനിരന്നത് മാർച്ച് അടിച്ചമർത്തുന്നതിന് പകരം രാജാവ് ഫാസിസ്റ്റുകൾക്ക് കീഴടങ്ങുകയാണ് ചെയ്തത് 1922 ഒക്ടോബർ 30 ന് രാജാവ് മുസ്സോളിനിയെ പ്രധാനമന്ത്രിയായി നിയമിച്ചു, അതുവഴി സായുധ പോരാട്ടങ്ങളില്ലാതെ രാഷ്ട്രീയ അധികാരം ഫാസിസ്റ്റുകൾക്ക് കൈമാറപ്പെട്ടു തുടർന്ന് 1943 വരെ പ്രധാനമന്ത്രി പദവിയിലിരുന്നുക്കൊണ്ട് മുസ്സോളിനി,ഇറ്റലിയിൽ തൻറ്റെ ഏകാധിപത്യ ഭരണം നടത്തി Read more in App