ഖേഡയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം ?
A1918
B1919
C1921
D1927
Answer:
A. 1918
Read Explanation:
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാമത്തെ സത്യാഗ്രഹമാണ് ഖേഡ സത്യാഗ്രഹം (ചമ്പാരൻ സത്യാഗ്രഹത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ സത്യാഗ്രഹം). വിളകൾക്കുണ്ടായ നാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഖേഡയിലെ കർഷകർക്ക് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതി അടയ്ക്കാൻ സാധിച്ചിരുന്നില്ല. നികുതി അടച്ചില്ലെങ്കിൽ കൃഷിനിലങ്ങളും വസ്തുക്കലും കണ്ടുകെട്ടുകയും കർഷകരെ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ അറിയിച്ചു.അച്ചടക്കത്തോടെയും ഐക്യത്തോടെയുമാണ് സമരം നടന്നത്. സത്യാഗ്രഹത്തിന്റെ അവസാനം ബ്രിട്ടീഷ് സർക്കാർ, ഇരു കക്ഷികളുമായി ഉടമ്പടിയിലെത്താൻ തീരുമാനിച്ചു. അടുത്ത വർഷത്തെ നികുതി ഒഴിവാക്കാനും നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും ഈ ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ സമ്മതിച്ചു.