Challenger App

No.1 PSC Learning App

1M+ Downloads
പെരിനാട്ടു ലഹള നടന്ന വർഷം

A1920

B1917

C1915

D1918

Answer:

C. 1915

Read Explanation:

കല്ലുമാല സമരം 

  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 
  • ഇതിനെതിരെ 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 
  • കൊല്ലത്തിനടുത്ത് ഉള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം.
  • അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.
  • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം : 1915, ഒക്ടോബർ 24
  • കല്ലുമാല സമരം നടന്ന സ്ഥലം : കൊല്ലം പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ.
  • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പൊലീസ് സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത് ആര് : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 
  • പെരിനാട് സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നത്  : 1915 

Related Questions:

'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് :

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍ എന്നിവർ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിൻ്റെ ശിഷ്യന്മാരായിരുന്നു.

2.വെല്ലൂരിലെ ശ്രീനാരായണഗുരുവിൻ്റെ ആശ്രമം ആയിരുന്നു വൈക്കം സത്യാഗ്രഹ വേളയിൽ സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ചത്.

3.വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ശ്രീനാരായണഗുരു ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.

പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?
'തോൽ വിറക് സമരം' നടന്നത് ഏത് ജില്ലയിലാണ് ?
The slogan "'Samrajyathwam Nashikkatte" was associated with ?