App Logo

No.1 PSC Learning App

1M+ Downloads
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?

A1644

B1744

C1684

D1784

Answer:

A. 1644

Read Explanation:

ബാരോമീറ്ററും ടോറിസെല്ലിയും:

  • അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
  • ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് ‘ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.
  • ഇവാൻജലിസ്റ്റ് ടോറിസെല്ലി, 1608 ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.
  • അദ്ദേഹം ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രജ്ഞനുമായിരുന്നു.
  • ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.
  • അന്തരീക്ഷ മർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ് മാറുന്നത് എന്നും അദ്ദേഹം കണ്ടെത്തി.
  • ഇതനുസരിച്ച് 1644ൽ അദ്ദേഹം ബാരോമീറ്റർ നിർമിച്ചു.

Related Questions:

ബാരോമീറ്റർ കണ്ടുപിടിച്ച ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി ഏതു രാജ്യക്കാരൻ ആണ് ?
ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
കൈയിൽ ഒരു പോളിത്തീൻ സഞ്ചി മുറുക്കിക്കെട്ടിയ ശേഷം ബക്കറ്റിലെ വെള്ളത്തിൽ കൈ താഴ്ത്തിയാൽ പോളിത്തീൻ സഞ്ചി കൈയിൽ ഒട്ടിപ്പിടിക്കുന്നതായി കാണുന്നത് എന്ത് കൊണ്ട് ?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കുന്നതെന്തിനാണ് ?
ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?