App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് നിലവിൽ വന്ന വർഷം ഏത് ?

A1947

B1950

C1966

D1985

Answer:

C. 1966

Read Explanation:

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) 

  • 1966 ൽ രൂപീകരിച്ചു.
  • കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ട്രെയിനിങ് നടക്കുന്നത് - ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി (ഡെറാഡൂൺ)

  • ദേശീയ വനനയം നടപ്പിലാക്കുകയും,പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെയും ,സുസ്ഥിര പരിപാലനത്തിലൂടെയും രാജ്യത്തിന്റെ പാരിസ്ഥിതിക സ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് IFS ഉദ്യോഗസ്ഥരുടെ മുഖ്യ ചുമതലകൾ.

  • ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, രാജ്യത്തെ മറ്റ് സംരക്ഷിത പ്രദേശങ്ങൾ എന്നിവയുടെ ചുമതലയും IFS ഉദ്യോഗസ്ഥർക്ക് നൽകപ്പെടുന്നു.

  • സംസ്ഥാന വനം വകുപ്പിലെ ജില്ലാ/ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ), ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തുടങ്ങിയ സ്ഥാനങ്ങൾ IFS ഉദ്യോഗസ്ഥർ വഹിക്കുന്നു.

  • ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സസ് അഥവാ HoFF ആണ് ഓരോ സംസ്ഥാനത്തെയും ഏറ്റവും ഉയർന്ന ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ.

Related Questions:

ഗംഗ ബ്രഹ്മപുത്ര ഡെൽറ്റകളിൽ കാണപ്പെടുന്ന വനങ്ങൾ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള സംസ്ഥാനം ഏത് ?
കേന്ദ്ര വന മന്ത്രാലയം നിലവിൽ വന്നത് ഏത് വർഷം ?
The wet hill forest are found in the: